യൂറിയ വിലനിയന്ത്രണം നീക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 30 നവം‌ബര്‍ 2010 (10:05 IST)
രാജ്യത്തെ കാര്‍ഷികമേഖലയിലെ മുഖ്യ രാസവളമായ യൂറിയയുടെ വിലനിയന്ത്രണം നടപ്പു സാമ്പത്തിക വര്‍ഷം ഒടുവില്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ക്കു സബ്സിഡി നിരക്കില്‍ നല്‍കുന്നതിനു 8000 കോടി മുതല്‍ 10,000 കോടിവരെ സഹായം കേന്ദ്ര ധനമന്ത്രാലയത്തോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് രാസവളം മന്ത്രാലയം സെക്രട്ടറി സുതാനു ബെഹുറിയ അറിയിച്ചു.

യൂറിയയുടെ ഇറക്കുമതി നിയന്ത്രണം നീക്കാനും പദ്ധതിയുണ്ട്‌. നിലവില്‍ അംഗീകൃത ഏജന്‍സികളാണ്‌ നിശ്ചിത നിയന്ത്രണങ്ങളോടെ യൂറിയ ഇറക്കുമതി ചെയ്യുന്നത്‌. ഇറക്കുമതി നിയന്ത്രണം എടുത്ത് മാറ്റുന്നതോടെ വിലക്കയറ്റം ഉഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

രാസവളം മന്ത്രാലയം സ്വീകരിക്കുന്ന പുതിയ നയങ്ങളുടെ അടിസ്ഥാനത്തിലാണ്‌ യൂറിയ വിലനിയന്ത്രണം നീക്കാന്‍ ഉദ്ദേശിക്കുന്നത്‌. എന്നാല്‍, ഇറക്കുമതി നഷ്ടത്തിലാണെങ്കില്‍ അതു പരിഹരിക്കാന്‍ പ്രാദേശികമായി വിതരണം ചെയ്യുന്ന യൂറിയയ്ക്കു വില കൂട്ടി വില്‍ക്കാന്‍ അനുവദിക്കില്ല. പരമാവധി മൂന്നു ശതമാനം വരെ വില വര്‍ധിപ്പിക്കാന്‍ മാത്രമേ ഇറക്കുമതി കമ്പനികളെ അനുവദിക്കുകയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :