നറുക്കെടുപ്പിന് നിയന്ത്രണമില്ല, മേഘ പ്രമോട്ടര്‍

കൊച്ചി| WEBDUNIA|
ലോട്ടറിക്കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളി. ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടര്‍ മേഘ തന്നെയാണെന്ന് ഹൈക്കോടതി വിധിച്ചു. ഇതിന് പ്രത്യേക കരാര്‍ ആവശ്യമില്ലെന്നും ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ അനുമതി മതിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അതേസമയം, സംസ്ഥാനത്ത് നറുക്കെടുപ്പിന് നിയന്ത്രണമില്ല. ആഴ്ചയില്‍ ഒരു നറുക്കെടുപ്പെന്ന സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. ഒക്ടോബറിലെ നികുതി പലിശയില്ലാതെ വാങ്ങാമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

ലോട്ടറി അച്ചടിക്കുന്ന പ്രസുകളില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാജ്യസുരക്ഷയെ ബാധിക്കുമെന്നുണ്ടെങ്കില്‍ ലോട്ടറികളെ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാരിന് ആവശ്യപ്പെടാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നടപടിക്ക് കേന്ദ്രത്തിനു മാത്രമാണ് അധികാരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണനും ഭവദാസനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ്‌ വിധി പറഞ്ഞത്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനെ പ്രമോട്ടര്‍മാരായി അംഗീകരിച്ചുകൊണ്ട്‌ അവരില്‍നിന്ന്‌ മുന്‍കൂര്‍ നികുതി വാങ്ങണമെന്ന സിംഗിള്‍ബഞ്ച്‌ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :