ബാങ്കിങ് മേഖലയിലേക്കു ചുവടുവയ്ക്കാൻ എൽഐസി

ബാങ്കിങ് മേഖലയിലേക്കു ചുവടുവയ്ക്കാൻ എൽഐസി

Rijisha M.| Last Modified ബുധന്‍, 27 ജൂണ്‍ 2018 (13:54 IST)
ബാങ്കിങ് മേഖലയിലേക്കു ചുവടുവയ്ക്കാൻ എൽഐസി ഒരുങ്ങുന്നു. ഐഡിബിഐ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കി പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കിനെ പുനരുദ്ധരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

ഇതിലൂടെ ബാങ്കിന്റെ നയന്ത്രണം ഏറ്റെടുത്താൽ ഇരുകൂട്ടർക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്നു മാസങ്ങളിലെ ബാങ്കിന്റെ നഷ്ടം 5663 കോടി രൂപയാണ്. മൊത്തം നിഷ്ക്രിയ ആസ്തി 27.95 ശതമാനത്തിലെത്തി.

ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന പണം ബാങ്കിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനും കഴിയും. നിലവിൽ സർക്കാരിന് 80.96% പങ്കാളിത്തം ഉണ്ട്.
ഇത് 50 ശതമാനത്തിൽ എത്തിക്കാനാണ് നീക്കം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :