എസ്ബിഐ വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു; മറ്റു ബാങ്കുകളും പലിശ കൂട്ടുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി, വ്യാഴം, 1 മാര്‍ച്ച് 2018 (13:32 IST)

  sbi , sbi raises lending rates , money , personal , finance , banking , പലിശ നിരക്ക്  , പലിശ , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , എസ്ബിഐ , പലിശ നിരക്ക്

നിക്ഷേപ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ വായ്പ പലിശ നിരക്ക് വര്‍ദ്ധനയുമായി (എസ്ബിഐ). പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു.

ഒരുവര്‍ഷം കാലാവധിയുള്ള, മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 7.95 ശതമാനത്തില്‍നിന്ന് 8.15 ശതമാനമായാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷത്തെ ആദ്യ വായ്പ നിരക്ക് വര്‍ദ്ധനയാണിത്. 2016 ഏപ്രിലില്‍ പുതിയ വായ്പ റേറ്റ് സംവിധാനം നിലവില്‍ വന്നതിനു ശേഷമുള്ള വര്‍ദ്ധനവാണിത്.

എസ്ബിഐയുടെ പുതിയ തീരുമാനത്തോടെ മറ്റു ബാങ്കുകളും പലിശ കൂട്ടുന്നതിന് സാധ്യതയേറി.

നിക്ഷേപ നിരക്ക് ഉയര്‍ത്തി ബുധനാഴ്‌ചയാണ് എസ്ബിഐയുടെ ഉത്തരവ് പുറത്തുവന്നത്. വ്യത്യസ്ത കാലയളവുകളിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയിന്റുവരെയാണ് കൂട്ടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ക്യാമറ നിരാശപ്പെടുത്തി; നിറഭേദങ്ങളുമായി ലാവ ഇസഡ് 50 വിപണിയില്‍

മത്സരരംഗം കൂടുതല്‍ വാശിയേറിയതോടെ മൊബൈല്‍ ഫോണ്‍ ആരാധകരുടെ മനം കവരുന്ന മോഡലുമായി ലാവ. ...

news

വിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ് 9, എസ് 9 പ്ലസ്

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ ഗാലക്സി എസ് 9, എസ് 9 പ്ലസ് എന്നിവ അവതരിപ്പിച്ചു. ...

news

ഓഫറുകള്‍ വാരിക്കോരി നല്‍കിയതോടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 100 കോടിയിലേക്ക്!

ഓഫറുകള്‍ വാരിക്കോരി നല്‍കാന്‍ നെറ്റ്‌വര്‍ക്കുകള്‍ മത്സരിച്ചതോടെ ഇന്ത്യയിൽ മൊബൈൽ ഫോണ്‍ ...

news

ഇനി പരിധിയില്ലാതെ ആസ്വദിക്കാം; മികച്ച ഓഫറുകള്‍ സമ്മാനിച്ച് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

മത്സരരംഗം കടുത്തതോടെ ഉപയോക്‍താക്കളെ തൃപ്‌തിപ്പെടുത്തുന്ന മികച്ച ഓഫറുകളുമായി ബിഎസ്എന്‍എല്‍ ...

Widgets Magazine