സംസ്ഥാനത്ത് വീണ്ടും ബാങ്കിംഗ് തട്ടിപ്പ്: വീട്ടമ്മയ്ക്ക് ഒന്നരലക്ഷത്തോളം രൂപ നഷ്ടം - പണം നഷ്‌ടമായത് എസ്ബിഐ അക്കൗണ്ടിൽ നിന്ന്

തിരുവനന്തപുരം, ഞായര്‍, 27 മെയ് 2018 (11:46 IST)

Widgets Magazine
 online banking , Sbi , bank , fraudulance , ഓണ്‍ലൈൻ ബാങ്കിംഗ് ,  ശോഭനകുമാരി , ബാലരാമപുരം , എസ്ബിഐ

ഒരു ഇടവേളയ്‌ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈൻ ബാങ്കിംഗ് തട്ടിപ്പ്. ബാലരാമപുരം സ്വദേശിനിയായ ശോഭനകുമാരിയിൽ നിന്നും 1,32,927 രൂപയും കവടിയാർ സ്വദേശി ഡോ വീണയിൽ നിന്നും 30,000 രൂപയുമാണ് നഷ്ടമായത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.

എസ്ബിഐ ബാലരാമപുരം ശാഖയിലാണ് ശോഭന കുമാരിയുടെ അക്കൗണ്ട്. 19, 23 തീയതികള്‍ക്കിടെ 60 തവണയായിട്ടാണ് ഇവരുടെ അക്കൌണ്ടില്‍ നിന്നും പണം നഷ്‌ടമായത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിയെന്നാണ് ബാങ്ക് രേഖകളില്‍ കാണുന്നത്. ഒടിപി നമ്പര്‍ ചോദിച്ചുള്ള സന്ദേശം ഫോണില്‍ വന്നിട്ടുമില്ല.

സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കവടിയാര്‍ സ്വദേശി വീണയ്‌ക്ക് നഷ്‌ടമായത് 30,000 രൂപയാണ്. ഈ മാസം 13നാണ് അഞ്ചുതവണയായി പണം പിൻവലിക്കപ്പെട്ടത്. വിവിധ സൈറ്റുകളില്‍ പണമിടപാട് നടത്തിയെന്നാണ് ഇവര്‍ക്ക് ലഭിച്ച സന്ദേശം.

ബാലരാമപുരം, നാരുവാമൂട് പോലീസ് കേസെടുത്തു. അക്കൗണ്ടിലെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്ന് ബാലരാമപുരം സിഐ എസ്എം പ്രദീപ് കുമാര്‍ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നിപ്പ വൈറസ് നിയന്ത്രണവിധേയം; 125പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി

നിപ്പ വൈറസ് ബാധയെന്ന സംശയത്തിൽ 125 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ...

news

ചെക്കപ്പിനു പോയി മടങ്ങിയ ആറുമാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ആറു മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ മനേസറില്‍ കഴിഞ്ഞ ...

news

‘ഞാൻ ഒരു തരം ശബ്ദം കേൾക്കുന്നുണ്ട്’; ജയലളിതയുടെ മരണത്തിനു മുമ്പുള്ള ശബ്ദരേഖകൾ പുറത്ത്

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ ...

Widgets Magazine