സേവന, വേതന വ്യവസ്ഥകൾ പുതുക്കണം; ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

കൊച്ചി, ബുധന്‍, 30 മെയ് 2018 (11:58 IST)

സേവന, വേതന വ്യവസ്ഥകൾ പുതുക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഇന്നും നാളെയും ബാങ്ക് പണിമുടക്ക്. ഇന്ന് രാവിലെ ആറ് മുതൽ ഒന്നാം തീയതി രാവിലെ ആറ് വരെ ഒന്നും തന്നെ ലഭ്യമാകില്ല. ആണ് പണിമുടക്ക്. പത്തു ലക്ഷത്തോളം ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കും.
 
സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴികെയുള്ള മുഴുവൻ ബാങ്കുകളിലെയും ജീവനക്കാർ പണിമുടക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിന്ന്സ് അറിയിച്ചു. ഡപ്യൂട്ടി ജനറൽ മാനേജർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുള്ള ശാഖകളിൽ ബാങ്ക് തുറന്നേക്കാമെങ്കിലും സേവനങ്ങളൊന്നും ലഭ്യമാകില്ല. 
 
എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബെഫി, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ തുടങ്ങിയ ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. 48 മണിക്കൂർ പണിമുടക്കിനു മുന്നോടിയായി എല്ലാ എടിഎമ്മുകളിലും പണം നിറച്ചതായി ബാങ്കുകൾ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

എടിഎമ്മുകള്‍ കാലിയാകും, പണത്തിനായി ജനം വലയും; നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്

വേതന വർദ്ധന ആവശ്യപ്പെട്ട് നാളെ മുതല്‍ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ...

news

ഓണർ 7 എസ്; കുറഞ്ഞ വിലയ്‌ക്ക് മികച്ച ഫോൺ

മുൻനിര സ്‌മാർട്‌ഫോൺ നിർമാണ കമ്പനിയായ വാവെയ്‌യുടെ സഹബ്രാൻഡ് ഓണർ പുതിയ ഹൻഡ്‌സെറ്റ് ...

news

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി; പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയും വര്‍ദ്ധിച്ചു

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ഇന്ന് 16 പൈസ കൂടി 82.30 ...

news

ഓർഡർ തിരിച്ചയക്കുന്നവരെ ആമസോൺ ബ്ലോക്ക് ചെയ്യുന്നു

ഓൻലൈനായി ഉൽ‌പന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടി വരുകയാണ്. കുറഞ്ഞ വിലയിൽ സാധനങ്ങൾ ...

Widgets Magazine