മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിക്കുന്ന കണക്കുമായി ആര്‍ബിഐ; ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണം കുറഞ്ഞു

മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിക്കുന്ന കണക്കുമായി ആര്‍ബിഐ; ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണം കുറഞ്ഞു

 money , business , digital transactions , Modi government , RBI , നരേന്ദ്ര മോദി , റിസര്‍വ് ബാങ്ക് , നോട്ട് നിരോധനം , ഡിജിറ്റല്‍ പണമിടപാട്
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 7 മാര്‍ച്ച് 2018 (12:13 IST)
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് റിസര്‍വ് ബാങ്ക് (ആര്‍ബിഐ). രാജ്യത്തെ ഡിജിറ്റന്‍ പണമിടപാടുകളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന കണക്കാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

115.5 ട്രില്യണ്‍ രൂപമൂല്യമുള്ള ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. ജനുവരിയിലാകട്ടെ ഇത് 131.9 ട്രില്യണ്‍ ആയിരുന്നു. 12.5 ശതമാനമാണ് കുറവ്. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തിലും കുറവുണ്ട്. 1.09 ബില്യണ്‍ ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നതെങ്കില്‍ ജനുവരിയില്‍ ഇത് 1.12 ബില്യണായിരുന്നു.

നോട്ട് നിരോധനമടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഡിജിറ്റന്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാനാണെന്ന ബിജെപി സര്‍ക്കാരിന്റെ വാദമാണ് ആര്‍ബിഐ പുറത്തുവിട്ട കണക്കിലൂടെ ഇപ്പോള്‍ വ്യക്തമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :