മത്തിയും അയലയും കിട്ടാക്കനിയാകുന്നു; മത്സ്യ ലഭ്യതയില്‍ 51,000 ടണ്ണിന്റെ കുറവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം, വെള്ളി, 16 ഫെബ്രുവരി 2018 (12:26 IST)

 estimate , kerala , fish catch , business , market , മത്സ്യ ലഭ്യത , ആവോലി, നെയ്മീൻ, കണവ, കടൽ കൊഞ്ച് , മത്തി, അയല, ചൂര, നത്തോലി , മത്സ്യ ലഭ്യത

കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്തെ മത്സ്യ ലഭ്യതയില്‍ കനത്ത ഇടിവ്. മലയാളികളുടെ ഇഷ്‌ട കടല്‍ മീനുകളായ മത്തിയും അയലയും ലഭ്യതയുടെ കാര്യത്തില്‍ പിന്നോക്കം പോയപ്പോള്‍ വിലയിലും വര്‍ദ്ധനവുണ്ടായി.

മത്തി, അയല, ചൂര, നത്തോലി എന്നീ മത്സ്യങ്ങളാണ് കടലില്‍ കുറവ് അനുഭവപ്പെടുന്നത്. എന്നാല്‍, പതിവിന് വിപരീതമായി വിപണിയില്‍ വന്‍ വിലയുള്ള ആവോലി, നെയ്മീൻ, കണവ, കടൽ കൊഞ്ച് എന്നിവ മുൻ വർഷത്തേക്കാൾ കൂടുതൽ ലഭിച്ചു എന്ന പ്രത്യേകതയുമുണ്ട്.

മത്തിയും അയലയും മുന്‍ വര്‍ഷങ്ങളിലേക്കാള്‍ രണ്ടായിരം ടണ്‍ കുറഞ്ഞുവെന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, വരും വര്‍ഷങ്ങളില്‍ ഇരു മത്സ്യങ്ങളുടെയും ലഭ്യത വര്‍ദ്ധിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്.

കടലിലും ഉൾനാടൻ ജലാശങ്ങളിൽ നിന്നുമുള്ള മത്സ്യങ്ങളുടെ ലഭ്യത കഴിഞ്ഞ വർഷത്തേക്കാൾ 51,000 ടൺ കുറവുണ്ടായി. 2016 –17 സാമ്പത്തിക വർഷം സംസ്ഥാനത്തു നിന്ന് ആകെ 7.27 ‍ലക്ഷം ടൺ മൽസ്യമാണു ലഭിച്ചത്. ഉള്‍നാടന്‍ മത്സ്യങ്ങളായ കാരി, കരിമീൻ, തിലോപ്പിയ, പരൽ, ചെമ്മീൻ എന്നിവയുടെ ഉത്പാദനം കുത്തനെ കുറയുകയും ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

സ്വര്‍ണ വില കുതിക്കുന്നു; ഇന്ന് വര്‍ദ്ധിച്ചത് 160 രൂപ - പവന് 22,600 രൂപ

ആഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടം മൂലം സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് തുടരുന്നു. കഴിഞ്ഞ രണ്ടു ...

news

മത്സരം കടുക്കുന്നു; അങ്ങനെ ജിയോ ഫോണിലും ഫേസ്‌ബുക്ക് എത്തി

മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കില്‍ അതിവേഗ വളര്‍ച്ച സ്വന്തമാക്കിയ ജിയോ കൂടുതല്‍ ജനപ്രിയ ...

news

2017ല്‍ ഇന്ത്യയിലെത്തിയ ഫോണുകളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും; ഒന്നാമനായി ഷവോമി

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്‍താക്കളുടെ എണ്ണം കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ട്. ...

news

മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയില്‍ വര്‍ദ്ധന; പവന് 120 രൂപ കൂടി

ഏറ്റകുറച്ചിലിനൊടുവില്‍ സ്വർണ വില ഇന്ന് വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ...

Widgets Magazine