2017ല്‍ ഇന്ത്യയിലെത്തിയ ഫോണുകളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും; ഒന്നാമനായി ഷവോമി

ന്യൂഡല്‍ഹി, ചൊവ്വ, 13 ഫെബ്രുവരി 2018 (13:44 IST)

business , imported , india , handsets , mobile phones , market , ഓപ്പോ, വിവോ , സ്‌മാര്‍ട്ട് ഫോണ്‍ , ഇന്ത്യ , ഷവോമി , ഫോണ്‍

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്‍താക്കളുടെ എണ്ണം കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ട്. ഇറക്കുമതി ചെയ്യുന്ന ഫോണുകളോട് എല്ലാവര്‍ക്കും താല്‍പ്പര്യമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സൈബർ മീഡിയ റിസർച് [സിഎംആർ] എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയത് 28.70 കോടി സ്‌മാര്‍ട്ട് ഫോണുകളാണ്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് 8.8 കോടി ഫോണുകളും ഇന്ത്യയിലെത്തിയത്.

പരാതികളും തിരിച്ചടികളും വര്‍ദ്ധിച്ചു വരുകയാണെങ്കിലും സാംസങിന്റെ ഫോണുകളാണ് ഇന്ത്യക്കാര്‍ കൂടുതലായി കൂടുതലായി വാങ്ങി കൂട്ടിയത്. മൊത്തം ഇറക്കുമതിയുടെ 21 ശതമാനം (ആറ് കോടി) സാംസങ് സ്വന്തമാക്കിയപ്പോള്‍ ഐ ടെല്‍, ഷവോമി ഫോണുകള്‍ തൊട്ടു പിന്നിലായി സ്ഥാനമുറപ്പിച്ചു.

വിപണിയിലെ സ്‌മാര്‍ട്ട് ഫോണ്‍ വില്‍പ്പനയുടെ കണക്കില്‍ മുമ്പില്‍ നില്‍ക്കുന്നത് ഷവോമിയാണ്. സാംസങ് രണ്ടാമത് എത്തിയപ്പോള്‍ ലെനോവ മൂന്നാമതായി. ഓപ്പോ, വിവോ എന്നീ കമ്പനികൾ പിന്നിലായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയില്‍ വര്‍ദ്ധന; പവന് 120 രൂപ കൂടി

ഏറ്റകുറച്ചിലിനൊടുവില്‍ സ്വർണ വില ഇന്ന് വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ...

news

തക്കാളി കിലോയ്‌ക്ക് രണ്ടു രൂപ; വിലത്തകര്‍ച്ചയില്‍ പതറി കര്‍ഷകര്‍

തമിഴ്‌നാട്ടില്‍ തക്കാളി വില ഇടിയുന്നു. കേരളത്തില്‍ കിലോയ്‌ക്ക് 10 മുതല്‍ ...

news

ഐ ഫോണിനും ഐപാഡിനും ഞെട്ടിക്കുന്ന ഓഫറുമായി ആപ്പിള്‍; 10,000 രൂപവരെ കിഴിവ്

വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഐ ഫോണുകൾക്കും ഐപാഡുകൾക്കും കാഷ്ബാക്ക് ഓഫറുമായി ആപ്പിൾ. ...

news

നേരിയ ആശ്വാസത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്

ഒരു ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്. സെൻസെക്സ് 500 ...

Widgets Magazine