കോടികളുടെ കടബാധ്യത; പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എയര്‍സെല്‍

മുംബൈ, തിങ്കള്‍, 19 ഫെബ്രുവരി 2018 (11:49 IST)

 business , money , business , aircel , bankruptcy , telecom , എയര്‍‌സെല്‍ , ടെലികോം , കടബാധ്യത , മാക്‍സിസ് , ലോ ട്രൈബ്യൂണല്‍

കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്നതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനിയായ എയര്‍‌സെല്‍ രംഗത്ത്. ഇക്കാര്യമുന്നയിച്ച് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

15,000 കോടിയുടെ കടബാധ്യതയുള്ള സാഹചര്യത്തിലാണ് എയര്‍‌സെല്‍ പുതിയ നീക്കം സജീവമാക്കിയത്. മലേഷ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാതൃ കമ്പനി മാക്‍സിസ് കൂടുതല്‍ പണമിറക്കാന്‍ മടി കാണിച്ചതോടെയാണ് എയര്‍‌സെല്‍ സാമ്പത്തിക തകര്‍ച്ച അഭിമുഖീകരിക്കാന്‍ തുടങ്ങിയത്.

കൂടുതല്‍ പണം മുടക്കി എയര്‍‌സെല്ലിനെ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന നിലപാടാണ് മാക്‍സിസ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

മാക്‍സിസിന്റെ തീരുമാനം തിരിച്ചടിയായതോടെ വായ്പാ നല്‍കിയവരുമായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ധാരണയിലെത്താന്‍ എയര്‍‌സെല്‍ അധികൃതര്‍ ശ്രമിച്ചവരികയായിരുന്നു. എന്നാല്‍, ഈ നീക്കം ഫലവത്താകാത്ത പശ്ചാത്തലത്തിലാണ് കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടി; അമേരിക്കയില്‍ നിന്നും ചിക്കന്‍ എത്തുന്നു

അമേരിക്കയില്‍ നിന്ന് ചിക്കന്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ...

news

മത്തിയും അയലയും കിട്ടാക്കനിയാകുന്നു; മത്സ്യ ലഭ്യതയില്‍ 51,000 ടണ്ണിന്റെ കുറവെന്ന് റിപ്പോര്‍ട്ട്

കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്തെ മത്സ്യ ലഭ്യതയില്‍ കനത്ത ഇടിവ്. മലയാളികളുടെ ഇഷ്‌ട ...

news

സ്വര്‍ണ വില കുതിക്കുന്നു; ഇന്ന് വര്‍ദ്ധിച്ചത് 160 രൂപ - പവന് 22,600 രൂപ

ആഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടം മൂലം സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് തുടരുന്നു. കഴിഞ്ഞ രണ്ടു ...

news

മത്സരം കടുക്കുന്നു; അങ്ങനെ ജിയോ ഫോണിലും ഫേസ്‌ബുക്ക് എത്തി

മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കില്‍ അതിവേഗ വളര്‍ച്ച സ്വന്തമാക്കിയ ജിയോ കൂടുതല്‍ ജനപ്രിയ ...

Widgets Magazine