മിഠായി തെരുവിന് നൂറ് വയസ്സ്

PRO
PRO
എല്ലാ നഗരങ്ങള്‍ക്കും തെരുവുകള്‍ക്കും ഐതിഹ്യ ചരിത്രങ്ങള്‍ പറയാനുണ്ടാകും. അത്തരത്തില്‍ ഒന്ന് എസ് എം സ്ട്രീറ്റിനും പറയാനുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂതിരി ഭരിക്കുന്ന കാലത്താണ് കഥ നടക്കുന്നത്. സാമൂതിരി രാജാവിന്റെ കയ്യിന് കടുത്ത വേദന. കൊട്ടാരത്തിലെ വൈദ്യന്മാരെല്ലാം മാറിമാറി ചികില്‍സിച്ചിട്ടും വേദന മാത്രം മാറുന്നില്ല. ഒടുവില്‍ കൈയില്‍ തുണി നനച്ചിടാന്‍ ഒരു വൈദ്യര്‍ നിര്‍ദേശിച്ചു. ഉടന്‍ വേദന മാറുകയും ചെയ്തു.

ഇതിനിടെ രാജാവിന്റെ കയ്യിലെ വേദന മാറിയത് സംഭവിച്ച് വിവിധ കഥകള്‍ പരന്നു. തുണി നനച്ചിട്ടതോടെ ഭാഗ്യദേവത സാമൂതിരിയുടെ ചുമലില്‍ നിന്ന്‌ ഇറങ്ങിപ്പോയെന്നായി ചിലരുടെ വിശ്വാസം. ഒടുവില്‍ ഈ ഐശ്വര്യദേവതയെ കണ്ടെത്തിയത് പ്രധാനമന്ത്രിയായിരുന്ന മങ്ങാട്ടച്ചനാണ്‌‌. അദ്ദേഹം ഐശ്വര്യദേവതയെത്തേടി കോഴിക്കോട് നഗരത്തിലൂടെ ഓടിയെന്നും. ഒടുവില്‍ മിഠായിത്തെരുവില്‍ നില്‍ക്കുന്ന ദേവതയെ കൊട്ടാരത്തിലേക്കു തിരിച്ചുവിളിച്ചുവത്രെ.

WEBDUNIA|
ഇറങ്ങിയിടത്തേക്ക്‌ താനില്ലെന്നു ദേവത തീര്‍ത്തുപറഞ്ഞതോടെ, താന്‍ ദേവതയെ കണ്ട വിവരം രാജാവിനെ ഉണര്‍ത്തിച്ചു മടങ്ങിവരുവോളം അവിടെത്തന്നെ നില്‍ക്കാമെന്ന ഉറപ്പും വാങ്ങി മടങ്ങിയ മങ്ങാട്ടച്ചന്‍ ദേശത്തിന്റെ ഐശ്വര്യം കാക്കാനായി ആത്മഹത്യ ചെയ്തുവെന്നാണ് ഐതിഹ്യം. അന്നു മിഠായിത്തെരുവില്‍ നിന്ന ദേവത ഇപ്പോഴും മങ്ങാട്ടച്ചന്‍ മടങ്ങിവരുന്നതും കാത്തു നില്‍ക്കുന്നതിനാലാണ്‌ എസ് എം സ്ട്രീറ്റിന് ഇന്നും ഐശ്വര്യമെന്നാണ്‌ പറയപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :