ചിങ്ങമാസത്തിലെ അത്ഭുതം ഇന്ന് കോഴിക്കോട്

കോഴിക്കോട്| WEBDUNIA|
PRO
പൊന്നിന്‍ ചിങ്ങമാസത്തിലെ അത്ഭുതം ഇന്ന് കോഴിക്കോട് വിരിയും. ലോകത്തിലെ ഏറ്റവും വലിയ പൂക്കളം തീര്‍ക്കാന്‍ കോഴിക്കോടും ഇവിടുത്തെ നാട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു. പതിനേഴായിരത്തോളം ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന സ്നേഹപൂക്കളത്തിന് സംഘാടകരുടെ വിശേഷണമാണ് പൊന്നിന്‍ ചിങ്ങത്തിലെ അത്ഭുതം എന്നത്.

ലോകത്തിലെ ഏറ്റവും വലിയ പൂക്കളം തീര്‍ത്ത് ലോക റെക്കോഡെന്ന സ്വപ്നവുമായാണ് കോഴിക്കോട് സ്വപ്നനഗരിയില്‍ അത്ത പൂക്കളമൊരുങ്ങുക. മാനവമൈത്രി എന്ന സന്ദേശവുമായാണ് വമ്പന്‍ പൂക്കളമൊരുക്കുന്നത്‌. ഗിന്നസ്‌ റെക്കോഡ്‌, ലിംക ബുക്ക്‌ ഓ‍ഫ്‌ റെക്കോഡ്‌ പ്രതിനിധികള്‍ പൂക്കളം വിലയിരുത്താനെത്തും.

ഏഴു വന്‍കരകളുടെ പ്രതീകമായി ഏഴു തരം പൂക്കളില്‍ ആയിരിക്കും റെക്കോഡ്‌ പൂക്കളം വിരിയുക. 15 ടണ്‍ പൂക്കളിലാണ്‌ സ്നേഹപൂക്കളമൊരുങ്ങുന്നത്‌. സ്നേഹസാഹോദര്യത്തിന്‍റെ വര്‍ണച്ചേരുവ കൂടിയാണ്‌ സ്നേഹപൂക്കളം. വമ്പന്‍ പൂക്കളത്തിനായി തോവാള പൂക്കള്‍ കോഴിക്കോട്ടെത്തിക്കഴിഞ്ഞു.

മൂന്നു മണിക്കൂറില്‍ നൂറു ടീമുകള്‍ ചേര്‍ന്ന്‌ ആണ് സ്നേഹപൂക്കളം വിരിയിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :