കൈവെട്ട്: അന്വേഷണം തേജസിലേക്കും

കോഴിക്കോട്| WEBDUNIA| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2010 (10:16 IST)
ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ സംഭവത്തില്‍ അന്വേഷണം തേജസ് ദിനപത്രത്തിന്‍റെ ഓഫീസിലേക്കും വ്യാപിപ്പിച്ചു. കേസിലെ പ്രതികള്‍ക്ക് തേജസ് ദിനപത്രവുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയതായാണ് സൂചന.

തേജസിന്‍റെ പേരിലുള്ള ടെലഫോണ്‍ നമ്പറുകളിലേക്ക് പ്രതികള്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഈ സാഹചര്യത്തില്‍, തേജസിന്‍റെ പേരിലെടുത്ത ടെലഫോണുകളുടെ വിശദാംശം ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചു.

തേജസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എ പി അബ്ദുള്‍ ഹമീദിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മുഖ്യപ്രതിയും പിടികിട്ടാപുള്ളിയുമായ നാസര്‍ അടക്കമുള്ളവരുടെ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിച്ചു വരുന്ന സാഹചര്യത്തിലാണ് തേജസിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :