നിരോധനാജ്ഞ കര്‍ണാടക ആവശ്യപ്പെട്ടിട്ടല്ല: ആഭ്യന്തരമന്ത്രി

കോഴിക്കോട്| WEBDUNIA|
PRO
അന്‍വാര്‍ശ്ശേരിയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത് കര്‍ണാടക ആവശ്യപ്പെട്ടിട്ടല്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കളക്ടറാണ്‌ സ്ഥിതിഗതികള്‍ വിലയിരുത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും കര്‍ണാടക പൊലീസിനു വേണ്ടി കേരളം ചെയ്തു നല്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാല്‍, മദനിയെ അറസ്റ്റ് ചെയ്യേണ്ടത് കര്‍ണാടക പൊലീസാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

മദനിയെ എപ്പോഴാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് കര്‍ണാടക പൊലീസ് തീരുമാനിക്കണം. അറസ്റ്റു ചെയ്യുന്നതിന് കേരളത്തിനകത്ത് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. അറസ്റ്റ് വാറണ്ട് ഉള്ളത് കര്‍ണാടക പൊലീസിന്‍റെ പക്കലാണുള്ളത്. അതിനാല്‍ തന്നെ കേരള പൊലീസ് അറസ്റ്റ് ചെയ്യേണ്ട പ്രശ്നമുദിക്കുന്നില്ല.

കര്‍ണാടക പൊലീസാണ് അറസ്റ്റ് ചെയ്യേണ്ടത്. അന്‍വാര്‍ശ്ശേരിയില്‍ ആളുകള്‍ കൂടുകയും പ്രശ്നം വരുമെന്നും തോന്നുകയും ചെയ്തപ്പോഴാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും നിയമവാഴ്ച തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :