രൂപേഷ്-സനേവ് സഖ്യം പുറത്തായി

ലണ്ടന്‍| WEBDUNIA|
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ ഡബിള്‍സില്‍നിന്ന് ഇന്ത്യയുടെ രൂപേഷ് കുമാര്‍-സനേവ് തോമസ് സഖ്യം പുറത്തായി. രണ്ടാം റൗണ്ട് മത്സരത്തില്‍, ഇന്‍ഡൊനീഷ്യയുടെ അല്‍വെന്റ് യൂലിയാന്റോ ചന്ദ്ര-ഹെന്ദ്ര അപ്രിത ഗുണവാന്‍ ജോഡിയോട് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്.

യൂലിയാന്റോ- ഹെന്ദ്ര സഖ്യത്തോട് 19-21, 21-11, 21-12നാണ് രൂപേഷ്-സനേവ് സഖ്യം പരാജയപ്പെട്ടത്.
ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് രണ്ട് സെറ്റിലും ഇന്ത്യന്‍ സഖ്യം നിറംമങ്ങുകയായിരുന്നു.


ഡബിള്‍സില്‍ മത്സരരംഗത്തുണ്ടായിരുന്ന പ്രണവ് ചോപ്ര-തരുണ്‍ കോന സഖ്യം ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :