സൈന നാലാം സ്ഥാനം നിലനിര്‍ത്തി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 5 മെയ് 2011 (18:54 IST)
PRO
PRO
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ വനിതാ വിഭാഗം സിംഗിള്‍സ് റാങ്കിംഗില്‍ നാലാം സ്ഥാനം നിലനിര്‍ത്തി. പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ സൌരഭ് വര്‍മ 45 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നൂറ്റി‌എഴുപത്തിമൂന്നാം സ്ഥാനത്തെത്തി.

സൈനയ്ക്ക് ശേഷം ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള വനിതാതാരം അദിതി മുടാട്കര്‍ ആണ്. എഴുപത്തിയെട്ടാം സ്ഥാനത്താണ് അദിതി.

പുരുഷവിഭാഗം സിംഗിള്‍സില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയ ഇന്ത്യന്‍ താരം പരുപ്പള്ളി കാശ്യപ് ആണ്(26). അജയ് ജയറാം മുപ്പത്തിമൂന്നാം സ്ഥാനത്തും ആനന്ദ് പവാര്‍ നാല്‍പ്പത്തിരണ്ടാം സ്ഥാനത്തും ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :