സൈനയെ ഗോ‍ട്ടോ മുട്ടുകുത്തിച്ചു

ന്യൂഡല്‍‌ഹി| WEBDUNIA|
PRO
PRO
ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ നെ‌ഹ്‌വാളിന് പരാജയം. ജപ്പാന്റെ അയി ഗോ‍ട്ടോയാണ് സൈനയെ വനിതാ വിഭാഗം സിംഗിള്‍സില്‍ പരാജയപ്പെടുത്തിയത്.

സൈനയെ 17-21, 19-21 എന്നീ സെറ്റുകള്‍ക്കാണ് ഗോട്ടോ പരാജയപ്പെടുത്തിയത്. ലോക നാലാം നമ്പര്‍ താരമായ സൈനയെ പരാജയപ്പെടുത്തിയ ഗോട്ടോ ഇരുപത്തിനാലാം നമ്പര്‍ താരമാണ്.

മത്സരത്തില്‍ പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്ന് സൈന പറഞ്ഞു. എനിക്ക് നന്നായി കളിക്കാന്‍ കഴിഞ്ഞില്ല. ഏത് തരം സ്ട്രോക്ക് ആണ് പുറത്തെടുക്കേണ്ടതെന്ന് ആശങ്കയുണ്ടായിരുന്നു. ഗോട്ടോ മികച്ച കളിയാണ് പുറത്തെടുത്തത്. കഴിഞ്ഞതവണ ഏറ്റുമുട്ടിയപ്പോഴതിനേക്കാള്‍ ഗോട്ടോ ഏറെ മുന്നേറിയിരിക്കുന്നുവെന്നും സൈന പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :