ലോകകപ്പിനു ശേഷം മെസി അർജന്റീനക്കൊപ്പമുണ്ടാകില്ല ?

Sumeesh| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (13:43 IST)
ലോകകപ്പിനു ശേഷം അർജന്റീനക്കൊപ്പം തുടരുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന വെളിപ്പെടുത്തലുമായി സൂപ്പർ താരം മെസി. ലോകകപ്പിൽ മോഷം പ്രകടനം കാഴ്ചവച്ചാലും ടീമിനൊപ്പം തന്നെ തുടരും എന്നായിരുന്നു മെസി കുറച്ച് നാളുകൾക്ക് മുൻപുവരെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ അർജന്റീനിയൻ ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും നേരിടുന്ന വിമർശനങ്ങളാണ് താരത്തിന്റെ തീരുമാനമാറ്റത്തിനു പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ.

ടീമിനൊപ്പം തുടരണമോ വേണ്ടയോ എന്ന് ടൂർണമെന്റിൽ അർജന്റീനയുടെ പ്രകടനത്തെ കണക്കാക്കിയാണ് തീരുമാനിക്കുക എന്ന് മെസി പറഞ്ഞു. ‘കിരീടം നേടുക എന്നതാണ് പ്രധാന കാര്യം എങ്കിലും മൂന്നു ഫൈനലുകളിലേക്ക് എത്തുക എന്നത് അത്ര എളുപ്പമല്ല. അതിനെ ആരും തന്നെ പരിഗണിക്കുന്നില്ല. അർജന്റീനിയൻ മാധ്യമങ്ങളും ഇക്കാര്യത്തിൽ മോഷം സമീപനമാണ് സ്വീകരിക്കുന്നത്‘. മെസ്സി പറഞ്ഞു

അതേ സമയം മെസ്സിൽ അർജന്റീനയിൽ നിന്നും വിരമിച്ചാൽ പിന്നീടുള്ള മത്സരങ്ങൾ ടീമിന് അത്ര എളുപ്പമായിരിക്കില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോലും പരുങ്ങിയ ടീമിന്റെ അവാസാന യോഗ്യതാ മത്സ്രത്തിൽ ഹാട്രിക് ഗോളുകൾ സ്വന്തമാക്കിയാണ് മെസ്സി ലോകകപ്പിലേക്ക് വഴിയൊരുക്കിയത്. എന്നാൽ ഇത്തവണ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ മെസ്സി അർജന്റീനയെ ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ ചാമ്പ്യ‌ൻ‌മാരായ ജർമനിക്കും സ്‌പെയിനിനും ഫ്രാൻസിനും ബ്രസീലിനുമാണ് മെസ്സി സധ്യത ക‌ൽ‌പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :