വർഷം രണ്ടായിട്ടും സ്വന്തം മണ്ഡലത്തെ മനസിലാക്കാൻ താങ്കൾക്ക് പറ്റിയില്ലെങ്കിൽ എന്ത് പറയാനാണ്; ഒ രാജഗോപാലിനെ പരിഹസിച്ച് വി ശിവൻ‌കുട്ടി

Sumeesh| Last Updated: തിങ്കള്‍, 11 ജൂണ്‍ 2018 (21:20 IST)
നേമം എം എൽ എയായ രാജഗോപാലിനെ പരിഹസിച്ച് മുൻ എം എൽ എ വി ശിവൻകുട്ടി. നേമം നിയോജക മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന എം എൽ എയുടെ നിയമ സഭയിലെ ചോദ്യത്തിനു പിന്നാലെയാണ് പരിഹാസവുമായി വി ശിവങ്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

എന്റെ പ്രിയപ്പെട്ട ജനങ്ങളെ ഇങ്ങനെ കേരളത്തിന് മുന്നിൽ നാണം
കെടുത്തരുത് മിസ്റ്റർ രാജഗോപാൽ. എന്ന് വി ശിവൻകുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചു. വർഷം രണ്ടായില്ലേ നേമം മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതമാക്കിയെടുക്കേണ്ട സമയം കഴിഞ്ഞു.ഇനിയും അതിന് താങ്കൾക്ക് പറ്റിയില്ലെങ്കിൽ എന്ത് പറയാനാണ് എന്ന് ശിവൻ കുട്ടി പോസ്റ്റിൽ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

നേമം MLA ആയ ശ്രീ രാജഗോപാൽ അവർകൾ നിയമസഭയിൽ ചോദിച്ച
ചോദ്യത്തിന്റെ പകർപ്പാണിത്!ഞാൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു നേമം.നേമത്തെ എന്റെ പ്രിയപ്പെട്ട ജനങ്ങളെ ഇങ്ങനെ കേരളത്തിന് മുന്നിൽ നാണം കെടുത്തരുത് മിസ്റ്റർ രാജഗോപാൽ.

വർഷം രണ്ടായില്ലേ?? നേമം മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതമാക്കിയെടുക്കേണ്ട സമയം കഴിഞ്ഞു.ഇനിയും അതിന് താങ്കൾക്ക് പറ്റിയില്ലെങ്കിൽ എന്ത് പറയാനാണ്!!!

ഉത്തരമില്ലാത്ത ചോദ്യങ്ങളും, അനാവശ്യമായ ഇടപെടലും അല്ലാതെ
നേമത്തെ ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന വിരലിലെണ്ണാവുന്ന കാര്യങ്ങളെങ്കിലും ചെയ്യാൻ ഇനിയെങ്കിലും കഴിയട്ടെ!!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :