കൊച്ചിയിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു

തിങ്കള്‍, 11 ജൂണ്‍ 2018 (16:52 IST)

 
കൊച്ചി മരടിൽ സ്കൂൾ ബസ് കുളത്തിലേക്ക് മറിഞ്ഞ് അപകത്തിൽ രണ്ട് കുട്ടികളും ആയയും  മരിച്ചു. ആദിത്യ, വിജയലക്ഷ്മി എന്നീ കുട്ടികൾ മരിച്ചത്. കിഡസ് വേൾഡ് ഡേ കെയറിലെ കുട്ടികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. മൂന്നു കുട്ടികളും ഡ്രൈവറും ആയയുമാണ് അപകടത്തിൽപ്പെടുമ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നത്. 
 
എട്ട് കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നു. അപകടത്തിൽ പെടുന്നതിന് തൊട്ട് മുൻപ് അഞ്ച് കുട്ടികളെ ഇറക്കിയിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാ പ്രവർത്തനത്തനം ആരംഭിച്ചിരുന്നു. രണ്ട് കുട്ടികളും ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരു കുട്ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 
 
മരട് കാട്ടിത്തറ റോഡിലെ കുളത്തിലേക്ക് ബസ് മറിയുകയായിരുന്നു. അപകടത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് കുളത്തിൽ തിരച്ചിൽ നടക്കുകയാണ്. വാഹനത്തിന്റെ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെപിസിസി തലപ്പത്തേക്ക് സുധാകരന്‍?; പട്ടികയില്‍ മൂന്നുപേര്‍ - സംസ്ഥാന നേതൃത്വത്തെ അടുപ്പിക്കാതെ രാഹുല്‍!

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് (എം) നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ...

news

വിദ്യാർത്ഥിനി വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂരിലെ പയ്യന്നൂരിൽ എംകോം വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ...

news

കടിച്ച പാമ്പ് കാലിൽ വിടാതെ ചുറ്റിവരിഞ്ഞു, പാമ്പുമായി കർഷകൻ ആശുപത്രിലെത്തി

കാലിൽ കടിച്ച പാമ്പ് പിടിവിട്ടില്ല നിവർത്തികെട്ട് കാലിൽ ചുറ്റിവരിഞ്ഞ പാമ്പുമായി കർഷകൻ ...

Widgets Magazine