ചെല്‍സിയെ തകര്‍ത്ത് അത്‌ലറ്റിക്കോ

മാഡ്രിഡ്| jibin| Last Modified വ്യാഴം, 1 മെയ് 2014 (16:15 IST)
ചെല്‍സിയെ തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് കടന്നു. ചെല്‍സിയെ 3-1-നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചത്. ഫൈനലില്‍ റയല്‍ മാഡ്രിഡിനെയാണ് അത്‌ലറ്റിക്കോ നേരിടുക.

തുടക്കത്തില്‍ ലീഡ് നേടിയത് ചെല്‍സിയായിരുന്നു. എന്നാല്‍ അഡ്രിയാന്‍, ടുറാന്‍ എന്നിവര്‍ അത്‌ലറ്റിക്കോയ്ക്കായി ലീഡ് നേടി. ഒരു പെനാല്‍റ്റിയും ഗോളാക്കി മാറ്റിയതോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനല്‍ ടിക്കറ്റ് നേടുകയായിരുന്നു. 1972-ന് ശേഷം ആദ്യമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :