ചെല്‍സിക്കും സിറ്റിക്കും ജയം

ലണ്ടന്‍| jibin| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (11:21 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ വിജയം കണ്ടു. സൂപ്പര്‍ ടീമുകളായ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ലീഗില്‍ വിജയം കണ്ടത്. ചെല്‍സി ലീഗിലെ തന്നെ മറ്റൊരു കരുത്തരായ ലിവര്‍പൂളിനെ രണ്ടു ഗോളിന് തകര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇതേ മാര്‍ജിനില്‍ ക്രിസ്റ്റല്‍ പാലസിനെയും തോല്‍പ്പിച്ചു.

വിജയം മാറി മറിഞ്ഞപ്പോള്‍ കിരീടപ്പോരാട്ടം കൂടുതല്‍ ആവേശകരമായി. നിലവില്‍ ഒന്നാമതുള്ള ലിവര്‍പൂളിന് 80 പോയിന്റും ചെല്‍സി രണ്ടാമതുമാണ്. മാഞ്ചസ്റ്റര്‍ സിറ്റി 78 പോയിന്റുമായി മൂന്നാമതാണ്. ഇനിയുള്ള മുഴവന്‍ കളിയിലും ജയിച്ചാല്‍ മാത്രമെ ലിവര്‍പൂളിന് കിരീടം നേടാന്‍ കഴിയു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :