അറ്റ്‌ലറ്റിക്കോയും ചെല്‍സിയും ഇന്ന് നേര്‍ക്കുനേര്‍

സ്പെയിന്‍| jibin| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (11:34 IST)
ഇന്ന് കളത്തില്‍ തീ പാറും പോരാട്ടം. കരുത്തരായ അറ്റ്‌ലറ്റിക്കോ മാഡ്രിഡും
ചെല്‍സിയും തമ്മിലാണ് മല്‍സരം. അറ്റ്‌ലറ്റിക്കോയുടെ തട്ടകത്തിലാണ് ചാമ്പ്യന്‍സ് ലീഗ് സെമീ ഫൈനലിന്റെ രണ്ടാം പാദത്തില്‍ ചെല്‍സി ഇറങ്ങുന്നത്.


ഗോളോടെയുള്ള സമനിലയാണെങ്കില്‍ അറ്റ്‌ലറ്റിക്കോ ഫൈനലില്‍ കളിക്കും. എന്നാല്‍ ലിവര്‍പൂളിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ചെല്‍സി വരുന്നത്. അറ്റ്‌ലറ്റിക്കോ മാഡ്രിഡ് ആത്മവിശ്വാസത്തില്‍ തന്നെയാണ്.

ആദ്യപാദത്തില്‍ ചുവപ്പു കാര്‍ഡുകണ്ട ലാംബാഡ്, ജോണ്‍ ഒബി മൈക്കിള്‍ എന്നിവര്‍ ഇന്ന് കളിക്കില്ല. ചെല്‍സി ഇന്ന് ശക്തമായ പ്രതിരോധത്തില്‍ ആയിരിക്കും ഇറങ്ങുക. അത്‌ലറ്റിക്കോ മാഡ്രിഡില്‍ പരിക്കൊന്നും കളിക്കാരെ അലട്ടുന്നില്ലാത്തതിനാല്‍ മുന്‍തൂക്കം അറ്റ്‌ലറ്റിക്കോയ്ക്ക് തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :