അത്‌ലറ്റിക്കൊ ചെല്‍സി പോരാട്ടം സമനിലയില്‍

മാഡ്രിഡ്| WEBDUNIA| Last Modified വ്യാഴം, 24 ഏപ്രില്‍ 2014 (13:01 IST)
PRO
PRO
കരുത്തര്‍ നേര്‍ക്കുനേര്‍ വന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ ചെല്‍സി അത്‌ലറ്റിക്കൊ മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍.

ഒന്നാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് അത്‌ലറ്റിക്കൊ മാഡ്രിഡായിരുന്നു. എന്നാല്‍ ചെല്‍സിയെ സംബന്ധിച്ചിടത്തോളം സമനില നേടാന്‍ കഴിഞ്ഞത് വലിയ മുന്‍തൂക്കം നല്‍കുന്നു. ചെല്‍സി ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിന് തുടക്കം മുതല്‍ പിടിപ്പത് ജോലിയുണ്ടായിരുന്നു. മിക്കപ്പോഴും അദ്ദേഹത്തിനെ അത്‌ലറ്റിക്കൊ താരങ്ങള്‍ പേടിപ്പിച്ചു.

അത്‌ലറ്റിക്കൊ മാഡ്രിഡ് തുടക്കം മുതല്‍ ചെല്‍സിയുടെ മുന്നേറ്റത്തിന് മുനയൊടിച്ചു. മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിയാത്തതും ചെല്‍സിക്ക് അടിയായി തീര്‍ന്നു. മിഡ്ഫീല്‍ഡര്‍ മരിയോ സോറസിന്റെ ലോബ് ചെല്‍സി ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്തി. എന്നാലും ഗോള്‍ മാത്രം മറി നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :