മ്യൂണിക്കിന് അടിതെറ്റി

മാഡ്രിഡ്| jibin| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (11:25 IST)
കരുത്തര്‍ കൂട്ടിമുട്ടിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഒന്നാം പാദ സെമിയില്‍ ശക്തരായ ബയറണ്‍ മ്യൂണിക്കിന് അടിതെറ്റി. ഇത്തവണ മുന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിഡാണ് ബയറണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ചത്.


വീറും വാശിയും ഒട്ടും ചോരാത്ത കളിയുടെ ഏറിയ സമയവും സ്വന്തം വരുതിയില്‍ നിര്‍ത്തിയെങ്കിലും ഗോളടിക്കുന്നതില്‍ ബയറണ്‍ മ്യൂണിക്ക് പരാജയപ്പെട്ടു. തുടക്കത്തില്‍ റയലിന് പന്തു തൊടാന്‍ പോലും പറ്റിയില്ല. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി കിട്ടിയ അവസരം റയല്‍ മുതലാക്കുകയായിരുന്നു. കോണ്‍ട്രാവോയുടെ ക്രോസ് ബെന്‍സേമ സ്വീകരിച്ച പാസ് ഉടന്‍ ഗോള്‍ ആക്കി മാറ്റുകയായിരുന്നു.

പിന്നീട് ഗോള്‍ നേടാന്‍ ബയറണ്‍ ശ്രമിച്ചെങ്കിലും റയല്‍ മാഡ്രിഡിന്റെ പുത്തനുണര്‍വില്‍ പാളുകയായിരുന്നു. ആക്രമിച്ചു കളിച്ച് അവസരങ്ങള്‍ മുതലാക്കുകയുമായിരുന്നു റയല്‍ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :