റയല്‍ മാഡ്രിഡ് ഫൈനലില്‍

സ്പെയിന്‍| jibin| Last Updated: ബുധന്‍, 30 ഏപ്രില്‍ 2014 (10:38 IST)
ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് റയല്‍ മാഡ്രിഡ് ബയേണ്‍മ്യൂണിക്കിനെ തകര്‍ത്തു. ഈ ജയത്തോടെ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിന് പാസ് നേടി. സെമിയില്‍ ഇരുപാദങ്ങളിലായി 5-0-ത്തിനാണ് റയലിന്റെ ജയം.

ആദ്യപാദത്തില്‍ ഒരു ഗോളിന്റെ ലീഡ് നേടിയിരുന്നതിനാല്‍ ആത്മവിശ്വാസത്തോടെയാണ് റയല്‍ ഇറങ്ങിയത്. അതിനാല്‍ തന്നെ ആക്രമം അഴിച്ചു വിടുന്നതില്‍ റയല്‍ വിജയിച്ചു. അതിനാല്‍ ബയേണ്‍മ്യൂണിക്കിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. പതിനാറാം മിനിറ്റില്‍ ഹെഡറിലൂടെ റാമോസാണ് റയലിന് ലീഡ് കൊടുത്തത്.

പിന്നീട് റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു കളത്തില്‍ കാണാന്‍ കഴിഞ്ഞത്. 34-മിനിറ്റിലും 89-മിനിറ്റിലും റൊണാള്‍ഡോ വല കുലുക്കി. ഇന്നു നടക്കുന്ന ചെല്‍സി-അത്‌ലറ്റിക്കോ മല്‍സരത്തിലെ വിജയികളെയാണ് ഫൈനലില്‍ റയല്‍ നേരിടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :