ഒരു മൃദു സ്പര്‍ശമായ് നീ

ഡി എം എന്‍

WD
പ്രണയത്തിലെ സ്പര്‍ശനം എന്നു കേള്‍ക്കുമ്പോഴേ നെറ്റി ചുളിക്കുന്നവരോട് ആദ്യമേ പറയട്ടെ സ്പര്‍ശനത്തിന് പ്രണയത്തിലുള്ള സ്ഥാനം വളരെ വലുതാണ്. ‘മാംസനിബദ്ധമല്ല രാഗം’ എന്ന കവിവാചകം ഉയര്‍ത്തിക്കാട്ടി അതിനെ എതിര്‍ക്കാന്‍ ശ്രമിച്ചാലും പ്രണയവും സ്പര്‍ശനവും തമ്മിലുള്ള ബന്ധം അഭേദ്യമായി തുടരും.

വാക്കുകളിലൂടെ പകരുന്ന സ്നേഹത്തേക്കാളും എത്രയോ മടങ്ങ് ഒരു ചെറിയ സ്പര്‍ശനത്തിലൂടെ നല്‍കാനാവും. സ്പര്‍ശനം ആഗ്രഹിക്കാത്ത ശരീരങ്ങളില്ല. പ്രണയ ബന്ധം ഉഷ്മളമായി നിലനിര്‍ത്താനും മനസിനേയും ശരീരത്തേയും സ്നേഹത്തിന്‍റെ മാസ്മരികത അറിയിക്കാനും സ്പര്‍ശനത്തിലൂടെ മാത്രമെ കഴിയൂ.

WEBDUNIA|
നാം അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളെ ഒരു ചെറിയ സ്പര്‍ശന്ത്തിലൂടെ മാറ്റുയെടുക്കാനാവും. അവിടെയാണ് സ്പര്‍ശനത്തിന്‍റെ മാന്ത്രികത നാം തിരിച്ചറിയുന്നത്. സ്പര്‍ശനം നമ്മുക്ക് സന്തോഷവും ആരോഗ്യവും നല്‍കും. എന്നാല്‍ സ്നേഹം സ്പര്‍ശനത്തിലൂടെ പ്രകടിപ്പിക്കുന്നതില്‍ നമ്മള്‍ മലയാളികള്‍ പൊതുവേ പുറകിലാണ് എന്നതാണ് സത്യം. ‘പെരുമാറ്റ മര്യാദകള്‍’ എന്ന പേരു പറഞ്ഞ് തൊടുന്നതിനെ വിലക്കുന്ന സമൂഹമാണ് നമ്മുടേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :