സപ്തമാതൃക്കള്‍

ടി ശശി മോഹന്‍

WEBDUNIA|
കാര്‍ത്യായനി ദേവിയുടെ (കൗശിക) രൂപഭേദങ്ങളാണ്‌ സപ്തമാതൃക്കള്‍. ദേവി തന്‍റെ ജട നിലത്തടിച്ചപ്പോള്‍ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്‌.

അരയന്നമാണ്‌ ബ്രഹ്മാണിയുടെ വാഹനം. കൈയില്‍ ജപമാലയും കമണ്ഡലവുമുണ്ട്‌.
ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്‌ .ശിവനെപ്പോലെ പാമ്പുകള്‍ കൊണ്ടാണ്‌ വളയും മാലയും അണിഞ്ഞിരിക്കുന്നത്‌. കൈയില്‍ തൃശൂലം.

ആണ്‍മയിലിന്‍റെ കഴുത്തിലേറിയ കൗമാരിയുടെ കൈയില്‍ വേലാണ്‌ ആയുധം.
സൗന്ദര്യമൂര്‍ത്തിയായ വൈഷ്‌ണവിയുടെ വാഹനം ഗരുഡനാണ്‌. ശംഖ്‌ചക്രഗദാഖഡ്‌ഗങ്ങളും ശാര്‍ങ്‌ഗശരവും കൈയ്യിലുണ്ട്‌.

ശേഷനാഗത്തിന്‍റെ പുറത്തിരുന്ന്‌ തേറ്റകൊണ്ട്‌ നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്‌.
ഉഗ്രമൂര്‍ത്തിയാണ്‌ തീഷ്‌ണനഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാല്‍ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. വജ്രമാണ്‌ ഇന്ദ്രാണിയുടെ ആയുധം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :