ഇന്ത്യന്‍ സംഘത്തെ അഞ്ജു നയിക്കും

PROPRO
ബീജിംഗിലേക്കുള്ള ഇന്ത്യയുടെ 57 അംഗ സംഘത്തെ ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്ജ് നയിക്കും. 13 ഇനങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ അഞ്ജുവിനു പുറമേ ചിത്ര കെ. സോമന്‍, സിനി ജോസ്, പ്രീജ ശ്രീധരന്‍, രഞ്ജിത് മഹേശ്വരി എന്നിവരാണ് സംഘത്തിലെ മലയാളികള്‍.

ചിത്ര കെ. സോമന്‍, സിനി ജോസും 4 x 400 മീ.റിലേയില്‍ മത്സരിക്കുമ്പോള്‍ പ്രീജ ശ്രീധരന്‍ 10,000 മീറ്ററിലും രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജമ്പിലും മത്സരിക്കും. അത്‌ലറ്റിക് സംഘത്തില്‍ 17പേരുണ്ട്. ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന റിലെ ടീമിലെ മറ്റംഗങ്ങള്‍ മന്‍ദീപ് കൗര്‍, സായി ഗീത, എം ആര്‍ പൂവമ്മ, കെ മൃദുല എന്നിവരാണ്.

ഡിസ്‌കസ് ത്രോ താരങ്ങളായ കൃഷ്ണ പുനിയ , ഹര്‍വന്ത് കൗര്‍, വികാസ് ഗൗഡ, 400 മീറ്റര്‍ താരം മഞ്ജിത് കൗര്‍, ഹെപ്റ്റാത്തലണില്‍ ജെ.ജെ.ശോഭ, സുഷ്മിത സിംഗ റോയ്, ജി.ജി പ്രമീള, 10,000 മീറ്റര്‍ താരം സുരേന്ദ്ര സിങ് എന്നിവരാണ് അത്‌ലറ്റിക്‌സ് ടീമിലെ മറ്റ് അംഗങ്ങള്‍.

ടെന്നീസാണ് മറ്റൊരു പ്രതീക്ഷ. ലിയാന്‍ഡര്‍ പേസ്-മഹേഷ് ഭൂപതി സഖ്യമാണ് പ്രതീക്ഷ പുലര്‍ത്തുന്നത്. വനിതാ ഡബിള്‍സില്‍ സാനിയ-സുനിതാ റാവു സഖ്യം മത്സരിക്കും. ഇതിനു പുറമേ സിംഗിള്‍സ് മത്സരത്തില്‍ സാനിയാ മിര്‍സ മത്സരത്തിനുണ്ട്. ബാഡ്മിന്‍റണില്‍ അനുപ് ശ്രീധര്‍, സൈയ്‌ന നേവാള്‍ എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

പ്രൊഫ സണ്ണി ജോസഫ് പരിശീലിപ്പിക്കുന്ന ഷൂട്ടിങ്ങില്‍ ഒമ്പതുപേരുണ്ട്. ആതന്‍സിലെ വെള്ളി മെഡല്‍ ജേതാവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തന്നെ ഇക്കാര്യത്തിലെ മുമ്പന്‍. മാനവ്ജിത് സിങ് സന്ധു (ക്ലേ പീജന്‍ ട്രാപ്), മന്‍ഷേര്‍ സിങ് (ക്ലേ പീജന്‍ ട്രാപ്പ്), രാജ്യവര്‍ധന്‍ സിങ് റാത്തോഡ്( ക്ലേ പീജന്‍ ഡബിള്‍ ട്രാപ്പ് ), ഗഗന്‍ നരംഗ് (10 മീ.എയര്‍ റൈഫിള്‍), അഭിനവ് ബിന്ദ്ര (10. മീ.എയര്‍ റൈഫിള്‍), സമരേഷ് സിങ് (10 മീ.എയര്‍ പിസ്റ്റള്‍), സഞ്ജീവ് രാജ്പുത്ത്( 50 മീ റൈഫിള്‍ 3 പൊസിഷന്‍), അഞ്ജലി ഭഗവത് (50 മീ.റൈഫിള്‍ 3 പൊസിഷന്‍), അവ്‌നീത് കൗര്‍ സിധു (10 മീ.എയര്‍ റൈഫിള്‍) എന്നിവരാണ് ടീം അംഗങ്ങള്‍. ഇരട്ട ലോകറെക്കോഡ് താരം രൊഞ്ജന്‍ സിങ് സോധിയ്ക്ക് ടീമില്‍ സ്ഥാനമില്ല.

ന്യൂഡല്‍‌ഹി: | WEBDUNIA| Last Modified വെള്ളി, 25 ജൂലൈ 2008 (11:04 IST)
നീന്തല്‍: വിര്‍ധവാല്‍ ഖാഡെ, അങ്കുര്‍ പൊസേറിയ, സന്ദീപ് സെജ്‌വാള്‍, രെഹന്‍ പോഞ്ച. ടേബിള്‍ ടെന്നീസ്: അജന്ത ശരത് കമാല്‍, നേഹ അഗര്‍വാള്‍. അമ്പെയ്‌‌ത്ത്: ദോള ബാനര്‍ജി, പ്രണിത വര്‍ധിനേനി, എല്‍. ബൊംബായല ദേവി, മംഗള്‍ സിങ് ചാംബിയ. റോവിങ്: ബജ്‌റംഗ് ലാല്‍ താഖര്‍, ദേവേന്ദര്‍ ഖണ്ഡ്‌വാള്‍, മഞ്ജിത് സിങ്. ഗുസ്തി: സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, രാജീവ് ടോമര്‍. യാച്ചിങ്: മേജര്‍ എന്‍.എസ്. ജോഹാല്‍.ഭാരോദ്വഹനം: എല്‍. മോണിക്ക ദേവി. ബോക്‌സിങ്: ജിതേന്ദര്‍, അഖില്‍ കുമാര്‍, എ.എല്‍. ലാക്ര, വിജേന്ദര്‍, ദിനേഷ് കുമാര്‍. ജൂഡോ: ഖുമുജം തോംബി ദേവി, ദിവ്യ. എന്നിവരാണ് മറ്റ് താരങ്ങള്‍. 42 അംഗ ഒഫീഷ്യല്‍ സംഘവും ടീമിനൊപ്പമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :