ഏഷ്യന്‍ ഗ്രാന്‍പ്രീ: ഇന്ത്യയ്‌ക്ക് മികവ്

PROPRO
ഏഷ്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്ക് മീറ്റിലെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നു. ഒന്നാം പാദത്തില്‍ ഏഴ് സ്വര്‍ണ്ണമെഡലുകളാണ് ഇന്ത്യന്‍ ടീം കരസ്ഥമാക്കിയത്.

ചൈനയേയും ആതിഥേയരായ തായ്‌ലന്‍ഡിനെയും പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം കണ്ടെത്തി. 3:32:55 സെക്കന്‍ഡ് എടുത്തായിരുന്നു ഇന്ത്യ സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. 3:07.54 സെക്കന്‍‌ഡില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ പുരുഷ ടീമില്‍ മത്സരിച്ചത് ബിബിന്‍ മാത്യൂ, ഭൂപേന്ദ്ര സിംഗ്, എസ് കെ മോര്‍ത്തജ, കെ എം ബിനു എന്നിവരാണ്.

3:10.91 സമയത്തില്‍ ശ്രീലങ്ക രണ്ടാം സ്ഥാനത്തും 3:13.54 സെക്കന്‍ഡില്‍ തായ്‌‌ലന്‍ഡ് മൂന്നാം സ്ഥാനത്തും വന്നു. ബീജിംഗ് ഒളിമ്പിക്‍സില്‍ പങ്കെടുക്കാനുള്ള 16 ടീമുകളുടെ പട്ടികയില്‍ പെടണമെങ്കില്‍ അടുത്ത പാദത്തില്‍ ഇതിനേക്കാള്‍ മികച്ച വേഗം ഇന്ത്യന്‍ വനിതാ ടീമിനു കണ്ടെത്തേണ്ടി വരും.

ഇതിനു മുമ്പ് ഇന്ത്യന്‍ വനിതാറിലേ ടീം ഫൈനല്‍ റൌണ്ടില്‍ എത്തിയത് 1984 ലോസ് ഏഞ്ചല്‍‌സിലും 2004 ഏതന്‍സ് ഒളിമ്പിക്സിലുമാണ്. നേരത്തെ കെ എം ബിനു പുരുഷന്‍‌മാരുടെ 400 മീറ്ററില്‍ 47.36 സെക്കന്‍ഡില്‍ വിജയം നേടിയിരുന്നു. അതിനു പുറമേ 3:51.32 സെക്കന്ദുകള്‍ എടുത്ത് സന്ദീപ് കരണ്‍ സിംഗ് 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടി. യുവ താരം നരേഷ് യാദവ് 3:51.61 സെക്കന്‍ഡില്‍ വെള്ളി നേടി.

യും കാശിനാഥ് അസ്വാല 8:09.92 സെക്കന്‍ഡില്‍ 3000 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കി. ശക്തമായ പുറം വേദനയെ അതിജീവിച്ചായിരുന്നു കാശിനാഥ് അസ്വാല നേട്ടത്തിലേക്ക് ഉയര്‍ന്നത്. അജയ്കുമാര്‍ പട്ടേല്‍ 8:09:97 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനക്കാരനായി. വനിതകളുടെ ലോംഗ് ജമ്പില്‍ അഞ്ജു ബോബി ജോര്‍ജ്ജ് 6.41 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടി. പുരുഷന്‍‌മാരുടെ വിഭാഗത്തില്‍ 16.53 മീറ്റര്‍ ചാടി ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരി വെള്ളി കണ്ടെത്തി.

ബാങ്കോക്ക്: | WEBDUNIA|
വനിതകളുടെ 400 മീറ്ററില്‍ സുവര്‍ണ്ണ നേട്ടം മന്‍ ദീപ് കൌര്‍ സ്വന്തമാക്കി. 51.94 സെക്കന്‍ഡുകളിലായിരുന്നു വിജയം. അതേ സമയം ഒളിമ്പിക് യോഗ്യത കരസ്ഥമാക്കിയ ഡിസ്ക്കസ്ത്രോ താരം ഹര്‍വന്ത് കൌര്‍ രണ്ടാം സ്ഥാനത്തായി. 60.78 മീറ്റര്‍ ആയിരുന്നു ദൂരം. അതേസമയം കൃഷ്ണാ പൂനിയയും സീമാ ആന്‍റിലും അഞ്ചും നാലും കൊണ്ട് തൃപ്തിപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :