കെ എസ് ഇ ബി 7,300 കോടി നഷ്ടത്തിൽ; വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് എം എം മണി

ചൊവ്വ, 12 ജൂണ്‍ 2018 (15:23 IST)

വൈദ്യുതി ചാർജ്ജ് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം എം മണി. കെ എസ് ഇ ബി നിലവിൽ 7300 കോടി രൂപ നഷ്ടത്തിലാണ്. ഈ അവസ്ഥയിൽ ചാർജ് കൂട്ടാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബോർഡിന്റെ ചിലവുകൾ നിരക്ക് വർധനയിലൂടെ മാത്രമേ കണ്ടെത്താനാകു എന്നും മന്ത്രി കൂട്ടിച്ചേർത്തു. 
 
അതേ സമയം അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് തനിക്കോ തന്റെ പാർട്ടിക്കോ എതിർ അഭിപ്രായം ഇല്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞതാണ്. 
 
എന്നാൽ മുന്നണിയിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട് അതിനാൽ മുന്നണിയിൽ സമവായമുണ്ടാക്കിയതിന് ശേഷം മാത്രമേ പദ്ധതിയെക്കുറിച്ച് കൂടുതൽ ആലോചനകളിലേക്ക് കടക്കാനാകൂ എന്നും, എം എം മണി വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ചോര്‍ന്നാല്‍’ തീര്‍ന്നില്ലേ കാര്യം; കിം പറന്നിറങ്ങിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി

യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെയും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നിന്റെയും ആദ്യ ...

news

പഴയതെല്ലാം മറന്ന് ട്രം‌പും ഉന്നും; സമാധാന കരാറിൽ ഒപ്പുവെച്ചു, കിമ്മിനെ വൈറ്റ് ഹൗസിലേക്ക്‌ ക്ഷണിച്ച് യുഎസ് പ്രസിഡന്റ്

ലോകം ഉറ്റുനോക്കിയ ചരിത്ര കൂടിക്കാഴ്ച അവസാനിച്ചു. സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള ...

news

വനിതാ സംഘടനയെ കുറിച്ച് അറിയില്ല, അമ്മ ആൺപക്ഷ സംഘടനയല്ല: ശ്വേതാ മേനോൻ

താരസംഘടനയായ അമ്മയുടെ നേത്രത്വസ്ഥാനത്ത് വൻ അഴിച്ചുപണിയാണ് നടന്നത്. മോഹൻലാൽ പ്രസിഡന്റ് ...

news

കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കൽ ബോർഡും, ശരീരത്തിലുള്ള16 മുറിവുകൾ വീണപ്പോഴുള്ളത്

കേരളത്തെ ഞെട്ടിച്ച കേസായിരുന്നു കെവിൻ ജോസഫിന്റെ മരണം. കെവിന്റെ ദുരൂഹമരണത്തിന് പിന്നിലെ ...

Widgets Magazine