ഗൌരി ലെങ്കേഷിന് നേരെ വെടിയുതിർത്ത പ്രതി പിടിയിൽ

ചൊവ്വ, 12 ജൂണ്‍ 2018 (15:56 IST)

മുതിർന്ന മാധ്യമ പ്രവർത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ വെടിയുതിർത്ത പ്രതി പിടിയിലായതായി പൊലീസ്. മറാത്ത സംസാരിക്കുന്ന ഇയാളെ മഹാരാഷ്ട്രയിൽ നിന്നുമാണ് പിടി കൂടിയത് എന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
 
സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രതിയെ വിശധമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് അന്വേഷണ സംഘം വ്യക്തമാക്കി 
 
നിലവലിൽ ഹിന്ദുയുവസേന പ്രവർത്തകനായ കെ ടി നവീൻ‌കുമാർ അടക്കം അഞ്ച് പേർക്കേതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇപ്പോൾ പിടിയിലായ പ്രതിയാണ് ഗൌരി ലങ്കേഷിന് നേരെ വെടിയുതിർത്തത് എന്നാണ് പൊലീസ് പറയുന്നത്.  
 
2017 സെപ്‌തംബർ 5നായിരുന്നു പശ്ചിമ ബംഗളുരുവിലെ സ്വന്തം വസതിക്ക് മുന്നിൽ വച്ച് ഗൌരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മരിച്ച് 3 ദിവസം കഴിഞ്ഞിട്ടും ദഹിപ്പിച്ചില്ല, മകളുടെ മൃതദേഹത്തിന് മുന്നിൽ ഇരുന്ന് ആ അമ്മയും മകനും ഭക്ഷണം കഴിച്ചു!

ആന്ധ്രാപ്രദേശിൽ സ്ത്രീയുടെ മൃതദേഹം വീട്ടുകാർ മൂന്നു ദിവസത്തേക്ക് സൂക്ഷിച്ചുവെച്ചു. 41 ...

news

കെ എസ് ഇ ബി 7,300 കോടി നഷ്ടത്തിൽ; വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് എം എം മണി

വൈദ്യുതി ചാർജ്ജ് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം എം മണി. കെ എസ് ഇ ബി നിലവിൽ 7300 കോടി രൂപ ...

news

സെല്‍ ഇഷ്‌ടപ്പെട്ടില്ല; തടവുകാരന്‍ വാര്‍ഡന്റെ ചെവി കടിച്ചു മുറിച്ചു - സംഭവം തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലില്‍

വിചാരണ തടവുകാരന്‍ ജയില്‍ വാര്‍ഡന്റെ ചെവി കടിച്ചു മുറിച്ചു. തിരുവനന്തപുരം സെന്‍‌ട്രല്‍ ...

news

‘ചോര്‍ന്നാല്‍’ തീര്‍ന്നില്ലേ കാര്യം; കിം പറന്നിറങ്ങിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി

യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെയും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നിന്റെയും ആദ്യ ...

Widgets Magazine