മോഹൻ ഭാഗവത് സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പതാക ഉയർത്തിയ സംഭവം: നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

വെള്ളി, 29 ഡിസം‌ബര്‍ 2017 (11:09 IST)

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് പാലക്കാടുള്ള സ്കൂളിൽ ഉയർത്തിയ സംഭവത്തിൽ നടപടി. സംഭവത്തിൽ മോഹൻ ഭാഗവതിനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. സ്കൂൾ മാനേജർക്കും പ്രധാന അധ്യാപകനുമെതിരെ നടപടി എടുക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
 
ക്രിമിനൽ കേസ് നിലനിൽക്കുമോയെന്നു പരിശോധിക്കാൻ പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് മറികടന്ന് എയ്ഡഡ് സ്കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ നടപടി വേണമെന്ന് നേരത്തെ ജില്ലാ കലക്ടർ ആവശ്യപ്പെട്ടിരുന്നു. 
 
ചട്ടലംഘനം നടത്തിയ സ്കൂളിന്‍റെ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്നും കേസെടുക്കണമെന്നും ചൂണ്ടിക്കട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും ഇത് സംബന്ധിച്ച റിപ്പോർട്ട് കലക്ടർ കൈമാറിയിരുന്നു. പാലക്കാട് കർണകിയമ്മൻ സ്കൂളിലാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്. 
 
സ്കൂളുകളിൽ ദേശീയപതാക ഉയർത്തേണ്ടത് ജനപ്രതിനിധികളോ പ്രധാനാധ്യാപകരോ ആയിരിക്കണമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഭാഗവത് പതാക ഉയർത്തിയത്. തുടർന്ന് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പള്ളികളും ചാപ്പലുകളും ഇനി സിനിമാ ചിത്രീകരണത്തിനു നല്‍കില്ലെന്ന് സിറോ മലബാര്‍ സഭ

സിറോ മലബാര്‍ സഭയുടെ പള്ളികളിലും ചാപ്പലുകളില്‍ ഇനി സിനിമാ, സീരിയല്‍ ചിത്രീകരണം നടത്താന്‍ ...

news

താമരശ്ശേരിയില്‍ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയില്‍

ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതിയും ...

news

മുത്തലാഖ് കുറ്റമെങ്കിൽ ആദ്യം നീതി ലഭിക്കേണ്ടത് മോദിയുടെ ഭാര്യ യശോദ ബെന്നിന്: ഒവൈസി

മുത്തലാഖ് ക്രിമിനൽ കുറ്റമാണെ‌ങ്കിൽ ഭർത്താവിൽ നിന്നും അകന്ന് കഴിയേണ്ടി വരുന്ന യശോദ ...

news

കുൽഭൂഷണിന്റെ അമ്മയേയും ഭാര്യയേയും വിധവകളായി ചിത്രീകരിച്ചു, മനുഷ്യത്വരഹിതമായി പാക്കിസ്ഥാൻ പെരുമാറി: രൂക്ഷ വിമർശനവുമായി സുഷമ

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മ അവന്തികയേയും ഭാര്യ ചേതനയേയും പാകിസ്ഥാന്‍ ...

Widgets Magazine