'എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല, സമരം നടത്തിയതിന്റെ പേരിൽ രാഷ്ട്രീയക്കാർ പകവീട്ടുന്നു'; മുഖ്യമന്ത്രിക്ക് പരാതിയുമായി ഗോമതി

ശനി, 23 ഡിസം‌ബര്‍ 2017 (10:48 IST)

പെമ്പിളൈ ഒരുമൈ സമരത്തിനു മുന്നിൽ നിന്നതിന്റെ പേരില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് സമരനായിക ഗോമതിയുടെ പരാതി. ഇതുസംബന്ധിച്ച പരാതി മുഖ്യമന്ത്രി പിണറായി വിജയന് നൽകാനൊരുങ്ങുകയാണ് ഗോമതി. 
 
ജീവിക്കാന്‍ അനുവദിക്കണമെന്നതാണ് ഗോമതിയുടെ പ്രധാന ആവശ്യം. ജീവിതം ദുസ്സഹമാക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പെരുമാറുന്നത്. സമരം നടത്തിയതിനു ശേഷം പകപോക്കലാണ് ചെയ്യുന്നത്. സമരം നടത്തിയതിന്റെ പേരില്‍ പകവീട്ടുകയാണ് ഇവര്‍ ഇപ്പോള്‍. ഇതാണ് ഗോമതിയെ പരാതി നൽകാൻ പ്രേരിപ്പിക്കുന്നത്. 
 
രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പകവീട്ടല്‍ മൂലം കഴിഞ്ഞ കുറെ മാസങ്ങളായി തന്റെ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും തന്നിൽ നിന്നും തോട്ടം തൊഴിലാളികളെ അകറ്റാനുള്ള ശ്രമങ്ങളുമാണ് അവർ നടത്തുന്നതെന്നും ഗോമതി ആരോപി‌ക്കുന്നു. നിലവില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ഗോമതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം, 24 പേര്‍ക്ക് പരിക്ക്

രാജസ്ഥാനിലെ സവായ് മധേപൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരണം. സംഭവത്തില്‍ 24 ...

news

രണ്ടിലേറെ കുട്ടികളുള്ളവര്‍ക്കും അവരുടെ തലമുറയ്ക്കും ഒരു ആനുകൂല്യവും നല്‍കരുത്; ജനസംഖ്യാനയം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ദേശീയ ജനസംഖ്യാനയം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ലോക്സഭയില്‍. രണ്ടു ...

news

അടൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; കാരണം കേട്ടാല്‍ ഞെട്ടും

കുടുംബവഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം ...

news

മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കിയാൽ ഇനി ഏഴുവർഷം തടവ്: പുതിയ നീക്കവുമായി സര്‍ക്കാര്‍

മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇന്ന് ഏറി വരികയാണ്. ഇത്തരം അപകടങ്ങള്‍ തടയാല്‍ ...

Widgets Magazine