മുഖ്യമന്ത്രിയെ വിമർശിച്ച് എം എ ബേബി

ശനി, 23 ഡിസം‌ബര്‍ 2017 (11:14 IST)

മാധ്യമപ്രവര്‍ത്തകരെ അവഗണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരോക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതെന്തിനെന്ന് ബേബി ചോദിക്കുന്നു.
 
ചോദ്യങ്ങളെ നിയന്ത്രിക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല എന്നാണ് അദ്ദേഹം പറയുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കണമെന്നും എം.എ ബേബി പറഞ്ഞു.
 
നിങ്ങള്‍ക്ക് മുന്നേറാന്‍ കഴിയണമെങ്കില്‍ നിങ്ങള്‍ നിരന്തരം സംശയങ്ങൾ ചോദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യണമെന്നാണ് കാള്‍മാകസിന്‍റെ നിരീക്ഷണം. നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെ അതുതന്നെയാണോ അകംപൊരുള്‍ എന്ന് സംശയിച്ച് അതിനെ ചോദ്യം ചെയ്യണം. അപ്പോളാണ് സത്യത്തിന്‍റെ കാമ്പിലേക്ക് എത്തിച്ചേരാനാവുക എന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എം എ ബേബി പിണറായി വിജയൻ മാധ്യമ പ്രവർത്തനം Cpi Cpm സി പി എം Ma Baby Pinarayi Vijayan

വാര്‍ത്ത

news

ഗുര്‍മീതിന്റെ പീഡനക്കഥകളെ കടത്തിവെട്ടും ബാബാ സച്ചിദാനന്ദിന്റെ ലീലാവിലാസങ്ങള്‍

വിവാദ ആള്‍ദൈവം ബാബാ സച്ചിദാനന്ദിനെതിരെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനക്കഥകള്‍. ...

news

രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം, 24 പേര്‍ക്ക് പരിക്ക്

രാജസ്ഥാനിലെ സവായ് മധേപൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരണം. സംഭവത്തില്‍ 24 ...

news

രണ്ടിലേറെ കുട്ടികളുള്ളവര്‍ക്കും അവരുടെ തലമുറയ്ക്കും ഒരു ആനുകൂല്യവും നല്‍കരുത്; ജനസംഖ്യാനയം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ദേശീയ ജനസംഖ്യാനയം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ലോക്സഭയില്‍. രണ്ടു ...