'പാഠം 2 - മുന്നോട്ടുള്ള കണക്ക്'; സർക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്

വ്യാഴം, 28 ഡിസം‌ബര്‍ 2017 (18:28 IST)

സർക്കാരിനെ കണക്കറ്റ് പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ് വീണ്ടും. വാർഷികാഘോഷത്തിനു പരസ്യം നൽകാനും ഫ്ലെക്സ് സ്ഥാപിക്കാനും കോടിക്കണക്കിനു രൂപയാണ് ചെലവിടുന്നതെന്നാണ് സസ്പെൻഷനിലായ ജേക്കബ് തോമസിന്റെ പുതിയ വിമർശനം.
 
‘പാഠം 2– മുന്നോട്ടുള്ള കണക്ക്’ എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. വാർഷികാഘോഷ പരസ്യത്തിന് മൂന്ന് കോടി, ഫ്ലെക്സ് വയ്ക്കലിന് രണ്ട് കോടി, ജനതാൽപര്യം അറിയൽ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട്– കണക്കിലുണ്ട്, ക്രിസ്മസിന് വന്നവർ– ഭാഗ്യവാന്മാർ, കാണാതായവർ– കടലിനോട് ചോദിക്കണം– എന്ന് പോസ്റ്റിൽ പറയുന്നു. ‘പരസ്യപദ്ധതികൾ ജനക്ഷേമത്തിന്’ എന്ന വാചകത്തോടെയാണ് ചിത്രക്കുറിപ്പ് അവസാനിക്കുന്നത്.
 
സർക്കാരിനെ കടുത്ത ഭാഷയിൽ വിമർ‍ശിച്ചതിന് നേരത്തെ, സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഒന്നാം പാഠവുമായി ജേക്കബ് തോമസ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചകളും അപാകതകളുമാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളം 7340 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് വിമർശനത്തിനു കാരണമായത്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അതൊരു പരീക്ഷണം മാത്രമായിരുന്നു; അക്കൗണ്ട് തുടങ്ങാന്‍ ആധാർ വേണ്ട - വിശദീകരണവുമായി ഫേസ്ബുക്ക്

ഇന്ത്യയിലെ ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾ ശേഖരിക്കാൻ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് ...

news

ഈ പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടോ ? എങ്കില്‍ ഇതായിരിക്കണം അത് !

ഒരുപാടു പ്രതീക്ഷകളുമായി ഒരു പുതുവര്‍ഷം കൂടി ആഗതമാകുകയാണ്. ആഘോഷങ്ങള്‍ക്കൊപ്പം തന്നെ നല്ല ...

news

കായല്‍ കയ്യേറ്റം: എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗായകന്‍ എം ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ...

news

ബിജെപിയെപ്പോലെ നുണകള്‍ പറഞ്ഞ് വിജയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി; സത്യത്തിനു വേണ്ടി എല്ലാവരും എന്നും നിലകൊള്ളണം

നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയെ തകര്‍ക്കുന്നതിനുള്ള ബിജെപിയുടെ ശ്രമം ...

Widgets Magazine