ക്രിസ്തുമസ് കരോൾ സംഘത്തെ ആക്രമിച്ചത് ഞെട്ടിക്കുന്നു, സംഘപരിവാർ രാജ്യത്തിനു ആപത്താണ്: പിണറായി വിജയൻ

കരോൾ സംഘത്തിനു നേരെ സംഘപരിവാറിന്റെ ആക്രമണം

aparna| Last Modified തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (10:27 IST)
മധ്യപ്രദേശില്‍ ക്രിസ്മസ് കരോള്‍ സംഘത്തെ സംഘപരിവാർ തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നാണ് പിണറായി വിജയൻ പ്രതികരിച്ചത്.

സാധാരണ നടക്കാറുള്ള ക്രിസ്മസ് കരോളില്‍ പങ്കെടുത്ത സെമിനാരി വിദ്യാര്‍ഥികളെയടക്കമാണ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയി പൊലീസും സംഘപരിവാറും ചേര്‍ന്ന് തല്ലിയത്. വിവരമറിയാൻ ചെന്ന വൈദികരേയും സംഘപരിവാർ അടങ്ങുന്ന സംഘം മർദ്ദിച്ചു. സ്ഥലം സന്ദര്‍ശിച്ച് ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രിയെ കണ്ട കര്‍ദിനാള്‍ ക്ലിമിസ് തിരുമേനി കേന്ദ്രസര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് പ്രതികരിച്ചതെന്ന് പിണറായി പറഞ്ഞു.

മതനിരപേക്ഷതയും രാജ്യത്തിന്റെ തനിമയുംതകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഈ ശക്തി രാജ്യത്തിന് ആപത്താണെന്നും വലിയ ബഹുജനമുന്നേറ്റം വേണമെന്നും ചിന്തിക്കുമ്പോള്‍ രാഷ്ട്രീയകൂട്ടുകെട്ടിന്റെ ചിത്രം മാറുമെന്നും പിണറായി പറഞ്ഞു.

സംഘപരിവാര്‍ ഒറ്റപ്പെടുകയാണ്. തെറ്റായ കാര്യങ്ങളെ എതിര്‍ക്കാന്‍ ആരൊക്കെ തയാറുണ്ടോ അവരെയെല്ലാം ഒന്നിച്ച് കൂട്ടും. ശത്രുതാപരമായ നിലപാട്കണ്ട് ഇടതുപക്ഷം പിറകോട്ട് പോവില്ല-പിണറായി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :