ഒരു ചടങ്ങിലും പങ്കെടുപ്പിക്കില്ല; ജിഗ്‌നേഷ് മേവാനിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

ജയ്പുര്‍, തിങ്കള്‍, 16 ഏപ്രില്‍ 2018 (09:00 IST)

jignesh mevani , police , jaipur , hold rally  , Airport , ജിഗ്‌നേഷ് മേവാനി , ജയ്പുര്‍ , പൊലീസ് , മേവാനി

ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പുര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. രാജസ്ഥാനിലെ നാഗോറില്‍ റാലി സംഘടിപ്പിക്കാൻ എത്തിയപ്പോഴാണ് രണ്ട് മണിക്കൂറോളം മേവാനിയെ പൊലീസ് തടഞ്ഞത്. ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ 15മുതല്‍ 30വരെ ജയ്പൂരില്‍ ഒരു ചടങ്ങിലും പങ്കെടുക്കാന്‍ മേവാനിക്ക് അനുമതി നല്‍കിയിട്ടില്ല. ക്രമസമാധാന നില തകരുമെന്ന ആശങ്കയെ തുടര്‍ന്നാണിതെന്നും പൊലീസ് വ്യക്തമാക്കി. നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതാണെന്നും അധികൃതര്‍ പറഞ്ഞു.

നാഗോർ ജില്ലയിലേക്കുള്ള തന്റെ പ്രവേശനം തടഞ്ഞ പൊലീസ് ജയ്പൂരിൽ യാത്രചെയ്യാൻ പോലും അനുവദിക്കുന്നില്ല. തിരികെ പോകണമെന്ന് വ്യക്തമാക്കിയ പൊലീസ് പത്രസമ്മേളനം വിളിക്കാൻ പോലും അനുവദിക്കുന്നില്ല. എന്നാല്‍ തന്റെ മൗലികാവകാശങ്ങള്‍ തടയപ്പെട്ടുവെന്ന് ജിഗ്‌നേഷ് മേവാനി കുറ്റപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ഞാന്‍ ബലാത്സംഗത്തിനിരയായേക്കും, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കം’; വെളിപ്പെടുത്തലുമായി കത്തുവ പെണ്‍കുട്ടിയുടെ അഭിഭാഷക

കത്തുവയയില്‍ എട്ട് വയസുകാരി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേസ് ...

news

അങ്കമാലിയിൽ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു; 30തോളം പേര്‍ക്ക് പരുക്ക് - നാലു പേരുടെ നില ഗുരുതരം

അങ്കമാലിയിൽ കറുകുറ്റിക്ക് സമീപം പള്ളിപെരുന്നാളിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഒരാൾ ...

news

യോഗി ആദിത്യനാഥിനെ ചെരിപ്പുകൊണ്ടടിക്കണമെന്ന് കർണ്ണാടക കോൺഗ്രസ് അദ്യക്ഷൻ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് കർണ്ണാടക ...

news

ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വം: രക്തം നൽകിയവരിൽ ഒരാൾക്ക് എച്ച്ഐവി - വിവരങ്ങൾ പുറത്ത്

റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) രക്താർബുദ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച കുട്ടിക്ക് ...