യുപിയില്‍ ഡോക്‍ടറെ കാണാനെത്തിയ ഗര്‍ഭിണി കൂട്ടമാനഭംഗത്തിനിരയായി

ലക്‍നൌ, ഞായര്‍, 15 ഏപ്രില്‍ 2018 (14:43 IST)

Pregnant woman , rape , Uttar Pradesh , police , gang rape , rape case , ഗർഭിണി , യുവതി , എസ്പി കെകെ ഗേലോട്ട് , കൂട്ടമാനഭംഗം , പൊലീസ് , പീഡനം

പീഡനങ്ങള്‍ തുടര്‍ക്കഥയായ മുഖ്യമന്ത്രി യോദി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ മോഹൻലാൽ ഗഞ്ചിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ എത്തിയ 35കാരിക്കാണ് ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നത്.

യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞെന്നും  ഉടന്‍ പിടുകൂടുമെന്ന് എസ്പി കെകെ ഗേലോട്ട് വ്യക്തമാക്കി.

വെള്ളിയാഴ്‌ച രാവിലെയാണ് യുവതിക്ക് നേര്‍ക്ക് അതിക്രമം ഉണ്ടായത്. ഗ്രാമത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ഡോക്ടറെ കാണാനെത്തിയ യുവതിയെ നാലംഗ സംഘം ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചുകൊണ്ടുപോയി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു.

യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ സമീപവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഡല്‍ഹിയില്‍ 19കാരിയെ 10 ദിവസം തടവില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു; യുവതിയുടെ സുഹൃത്ത് ഒളിവില്‍

ഡല്‍ഹിയില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി 10 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി ...

news

ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്ക് തിരിച്ചടി; ഒപ്പം നില്‍ക്കാന്‍ ചൈനയും ബൊളീവിയയും മാത്രം

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിനു മറുപടി നല്‍കാന്‍ റഷ്യ ...

news

കള്ളത്തരങ്ങള്‍ പൊളിയുന്നു; കുടുങ്ങുമെന്ന് വ്യക്തമായതോടെ പൊലീസ് മൊഴിയുടെ തിയതി മാറ്റി - ശ്രീജിത്തിനെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് വിനീഷ്

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ മരിച്ച വാസുദേവന്റെ മകൻ വിനീഷ്. ...

news

യുപിയിലെ ക്രൂരതകള്‍ തുടരുന്നു; പൊതു പൈപ്പില്‍ നിന്നും വെള്ളം ശേഖരിക്കാനെത്തിയ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു

പൊ​തു ​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളം എടുക്കാന്‍ എത്തിയ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ...

Widgets Magazine