‘രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകും, വിചാരണ കശ്‌മീരില്‍ വേണ്ട’: കത്തുവ പെണ്‍കുട്ടിയുടെ കുടുംബം സു​പ്രീംകോ​ട​തി​യിലേക്ക്

ന്യൂഡൽഹി, ഞായര്‍, 15 ഏപ്രില്‍ 2018 (16:28 IST)

 kathua rape , kathua rape victim , kashmir , jammu , rape case , police , jammu , കൂട്ട മാനഭംഗം , പൊലീസ് , പീഡനം , അറസ്‌റ്റ് , പെണ്‍കുട്ടി , മെ​ഹ​ബൂ​ബ മു​ഫ്തി

കത്തുവയയില്‍ എട്ട് വയസുകാരി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ വി​ചാ​ര​ണ ജ​മ്മു കശ്മീരിനു ​പു​റ​ത്തു​ ന​ട​ത്ത​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം. കേസിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

കശ്മീരിനു ​പു​റ​ത്തേക്ക് വിചാരണ മാറ്റണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം അ​റി​യി​ച്ചു. കേ​സി​ലെ വി​ചാ​ര​ണ അ​തി​വേ​ഗ കോ​ട​തി​യി​ൽ വേ​ണ​മെ​ന്നു ശ​നി​യാ​ഴ്ച കശ്മീരിലെ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നോ​ടു മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അതേസമയം, പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന പ്രതികളെ പിന്തുണച്ച് പരിപാടിയിൽ പങ്കെടുത്തത് നേതൃത്വം ആവശ്യപ്പെട്ടതു കൊണ്ടാണെന്ന് രാജിവച്ച ബി.ജെ.പി മന്ത്രി ചന്ദർ പ്രകാശ് ഗംഗ പറഞ്ഞു. ജമ്മു കശ്‌മീര്‍ ജമ്മു കശ്മീർ സംസ്ഥാന അദ്ധ്യക്ഷൻ സത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഹിന്ദു എക്താ മഞ്ചിന്റെ റാലിയിൽ പങ്കെടുത്തതെന്നും ചന്ദർ പ്രകാശ് കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൂട്ട മാനഭംഗം പൊലീസ് പീഡനം അറസ്‌റ്റ് പെണ്‍കുട്ടി മെ​ഹ​ബൂ​ബ മു​ഫ്തി Kashmir Jammu Police Rape Case Kathua Rape Kathua Rape Victim

വാര്‍ത്ത

news

ഡൽയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം

ഡൽഹി: കാളിന്ദി കുഞ്ചിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടുത്തം. പുലർച്ചയോടെയാണ് തീ ...

news

മകനെ കൊല്ലാന്‍ അമ്മയുടെ ഒരു ലക്ഷത്തിന്റെ ക്വട്ടേഷൻ; കൊല്ലപ്പെട്ടത് 21കാരന്‍

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുകള്‍ക്കും അമ്മ ...

news

യുപിയില്‍ ഡോക്‍ടറെ കാണാനെത്തിയ ഗര്‍ഭിണി കൂട്ടമാനഭംഗത്തിനിരയായി

പീഡനങ്ങള്‍ തുടര്‍ക്കഥയായ മുഖ്യമന്ത്രി യോദി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ ...

news

ഡല്‍ഹിയില്‍ 19കാരിയെ 10 ദിവസം തടവില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു; യുവതിയുടെ സുഹൃത്ത് ഒളിവില്‍

ഡല്‍ഹിയില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി 10 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി ...