ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വം: രക്തം നൽകിയവരിൽ ഒരാൾക്ക് എച്ച്ഐവി - വിവരങ്ങൾ പുറത്ത്

ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വം: രക്തം നൽകിയവരിൽ ഒരാൾക്ക് എച്ച്ഐവി - വിവരങ്ങൾ പുറത്ത്

  RCC , provided hiv , death , hospital , police , കുട്ടി , എച്ച്ഐവി , എയിഡ്സ് , പെൺകുട്ടി
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified ഞായര്‍, 15 ഏപ്രില്‍ 2018 (16:50 IST)
റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) രക്താർബുദ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച് ഐ വി ബാധിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഒമ്പതു വയസുകാരിയായ കുട്ടിക്ക് രക്തം ദാനം ചെയ്തവരില്‍ ഒരാള്‍ക്ക് എച്ച്ഐവി ബാധിച്ചിരുന്നതായി എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് കണ്ടെത്തി.

48 പേ​രു​ടെ ര​ക്തം ചി​കി​ത്സ​യ്ക്കി​ടെ കു​ട്ടി​ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ​ക്കാ​ണ് എ​ച്ച്ഐ​വി രോ​ഗ​മുണ്ടായിരുന്നു. ​വി​ൻ​ഡോ പി​രി​ഡി​ൽ ര​ക്തം ന​ൽ​കി​യ​തി​നാ​ലാ​ണ് രോ​ഗം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത​തിരുന്നതെന്നും എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ത്തില്‍ വ്യക്തമാക്കി.

ഈ മാസം 11 ന് ന്യുമോണിയ ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. 13 മാസമായി ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ മാ​താ​വ് ന​ൽ​കി​യ ഹ​ർ​ജി​യില്‍ കു​ട്ടി​യു​ടെ ര​ക്ത സാമ്പിളുകള്‍ ​ആ​ശു​പ​ത്രി രേ​ഖ​ക​ളും സൂ​ക്ഷി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ടി ഉ​ത്ത​ര​വി​ട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :