അങ്കമാലിയിൽ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു; 30തോളം പേര്‍ക്ക് പരുക്ക് - നാലു പേരുടെ നില ഗുരുതരം

അങ്കമാലി, തിങ്കള്‍, 16 ഏപ്രില്‍ 2018 (07:43 IST)

  fire work , disaster , karukutty , hospital , police , അങ്കമാലി , പെരുന്നാള്‍ , വെടിക്കെട്ട് , അപകടം , പൊലീസ്

അങ്കമാലിയിൽ കറുകുറ്റിക്ക് സമീപം പള്ളിപെരുന്നാളിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഒരാൾ മരിച്ചു. മുല്ലേപ്പറമ്പില്‍ സൈമണ്‍ (20) ആണ് മരിച്ചത്. 30തോളം പേര്‍ക്ക് പരുക്കേറ്റു, ഇതില്‍ നാലു പേരുടെ പൊള്ളല്‍ ഗുരുതരമാണ്.

ഞായറാഴ്‌ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. മാമ്പ്ര അസീസി നഗർ പള്ളി പെരുന്നാളിനിടെയാണ് അപകടം.

മെൽജോ പൗലോസ്, സ്റ്റെഫിൻ ജോസ്, ജസ്റ്റിൻ ജെയിംസ്, ജോയൽ ബിജു എന്നിവർക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ജസ്റ്റിൻ, ജോയൽ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  മെൽജോ, സ്റ്റെഫിൻ എന്നിവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

പടക്ക സാമഗ്രികൾ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടർന്നാണ് അപകടമുണ്ടായത്. വെട്ടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടർന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു. പ്രദക്ഷിണത്തിന് വേണ്ടി ആളുകൾ പോയ സമയത്ത് അപകടമുണ്ടായതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യോഗി ആദിത്യനാഥിനെ ചെരിപ്പുകൊണ്ടടിക്കണമെന്ന് കർണ്ണാടക കോൺഗ്രസ് അദ്യക്ഷൻ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് കർണ്ണാടക ...

news

ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വം: രക്തം നൽകിയവരിൽ ഒരാൾക്ക് എച്ച്ഐവി - വിവരങ്ങൾ പുറത്ത്

റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) രക്താർബുദ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച കുട്ടിക്ക് ...

news

‘രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകും, വിചാരണ കശ്‌മീരില്‍ വേണ്ട’: കത്തുവ പെണ്‍കുട്ടിയുടെ കുടുംബം സു​പ്രീംകോ​ട​തി​യിലേക്ക്

കത്തുവയയില്‍ എട്ട് വയസുകാരി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ ...

news

ഡൽയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം

ഡൽഹി: കാളിന്ദി കുഞ്ചിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടുത്തം. പുലർച്ചയോടെയാണ് തീ ...

Widgets Magazine