മകനെ കൊല്ലാന്‍ അമ്മയുടെ ഒരു ലക്ഷത്തിന്റെ ക്വട്ടേഷൻ; കൊല്ലപ്പെട്ടത് 21കാരന്‍

ഉദയ്പൂര്‍, ഞായര്‍, 15 ഏപ്രില്‍ 2018 (15:47 IST)

 rajasthan , contract killer , police , murder , rajasthan , ക്വട്ടേഷന്‍ , മകന്‍ , കൊന്നു , പൊലീസ് , മോഹിത് , കിഷാന്‍ സുതാര്‍, മഹാദേവ് ദക്കാദ്, ഗണ്‍പത് സിംഗ്

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുകള്‍ക്കും അമ്മ ക്വട്ടേഷന്‍ നല്‍കി. മോഹിത് (21) എന്ന യുവാവിനെയാണ് സംഘം കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം.

സ്ഥലം വില്‍ക്കുന്നതിനെ എതിര്‍ത്തതാണ് മകനെ കൊലപ്പെടുത്താന്‍ അമ്മ പ്രേംലതയെ പ്രേരിപ്പിച്ചത്. സംഭവത്തില്‍ ഇവരുടെ സഹോദരന്‍ കിഷാന്‍ സുതാര്‍, മഹാദേവ് ദക്കാദ്, ഗണ്‍പത് സിംഗ് എന്നിവര്‍ അറസ്‌റ്റിലായതോടെയാ‍ണ് കൊലപാതകത്തിന്റെ കഥ പുറത്താകുന്നത്.

ഈ മാസം ഏഴിന് മരുഭൂമി പ്രദേശമായ രാട്ടി തലായിക്ക് സമീപത്തെ ദേശീയ പാതയില്‍ നിന്നാണ് മോഹിതിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പ്രേംലത അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്‌തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:-

പിതാവിന്റെ മരണശേഷം മോഹിത് മാനസിക പ്രശ്‌നങ്ങള്‍ കാട്ടാന്‍ തുടങ്ങി. ഈ സമയം യുവാവ് മയക്കു മരുന്ന് ശീലമാക്കി തുടങ്ങുകയും പ്രേംലതയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തിരുന്നു. ശാരീരിക പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ
പ്രേംലത മകളുടെ വീട്ടിലേക്ക് താമസം മാറ്റി.

താമസം മാറിയതിന് പിന്നാലെ തന്റെ പേരിലുള്ള സ്ഥലം വില്‍ക്കാന്‍ പ്രേംലത ശ്രമം നടത്തിയെങ്കിലും മോഹിത് എതിര്‍ത്തു. പിടിയിലായ പ്രതികളില്‍ ഒരാള്‍ക്കാണ് സ്ഥലം വില്‍ക്കാന്‍ ഇവര്‍ നീക്കം നടത്തിയത്. യുവാവിന്റെ എതിര്‍പ്പ് ശക്തമായതോടെ മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുകള്‍ക്കും ഒരു ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യുപിയില്‍ ഡോക്‍ടറെ കാണാനെത്തിയ ഗര്‍ഭിണി കൂട്ടമാനഭംഗത്തിനിരയായി

പീഡനങ്ങള്‍ തുടര്‍ക്കഥയായ മുഖ്യമന്ത്രി യോദി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ ...

news

ഡല്‍ഹിയില്‍ 19കാരിയെ 10 ദിവസം തടവില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു; യുവതിയുടെ സുഹൃത്ത് ഒളിവില്‍

ഡല്‍ഹിയില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി 10 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി ...

news

ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്ക് തിരിച്ചടി; ഒപ്പം നില്‍ക്കാന്‍ ചൈനയും ബൊളീവിയയും മാത്രം

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിനു മറുപടി നല്‍കാന്‍ റഷ്യ ...

news

കള്ളത്തരങ്ങള്‍ പൊളിയുന്നു; കുടുങ്ങുമെന്ന് വ്യക്തമായതോടെ പൊലീസ് മൊഴിയുടെ തിയതി മാറ്റി - ശ്രീജിത്തിനെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് വിനീഷ്

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ മരിച്ച വാസുദേവന്റെ മകൻ വിനീഷ്. ...

Widgets Magazine