വാസ്തുബലിയുടെ പ്രാധാന്യം

Sumeesh| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (14:49 IST)
വീടിന്റെ പണി പൂ‍ർത്തിയായ ശേഷം
ഗൃഹപ്രവേശം നടത്തും മുന്‍പ് പഞ്ചശിരസ്സ് സ്ഥാപനവും, വാസ്തുബലിയും നടത്തുക എന്നത് അനിവാര്യമായ കാര്യമാണ്. ഗൃഹം നിര്‍മ്മിക്കുന്ന ഭൂമിയില്‍ വാസ്തുപുരുഷനും, ഉപമൂര്‍ത്തികള്‍ക്കും പൂജകഴിച്ച് ഹവിസ് ബലിതൂകുന്ന ചടങ്ങാണ് വാസ്തുബലി എന്നു പറയുന്നത്.

രാത്രിയിലാണ് ഈ പൂജ നിർവഹിക്കേണ്ടത്. വീടിന്റെ എല്ലാ തരത്തിലുള്ള
നിർമ്മാണ പ്രവർത്തികളും പൂർത്തിയായതിനു ശേഷമാണ് ഇത് ചെയ്യേണ്ടത് എന്നത് പ്രത്യേഗം ശ്രദ്ധിക്കണം. പണി പൂർത്തിയാക്കി വീട് ബിസിനസ് സ്ഥാപനങ്ങൾ എന്നിവയെ ഉപയോഗപ്പെടുത്തും മുൻപ് തന്നെ ഇവ ചെയ്തില്ലെങ്കിൽ ദോഷമാണ്

ഇത്തരത്തിൽ പഞ്ചശിരസ്സ് സ്ഥാപനവും, വാസ്തുബലിയും നടത്താത്ത വീടുകൾ വാസയോഗ്യമല്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഇത്തരം വീടുകളിൽ സന്തോഷം ഉണ്ടാവുകയില്ല, ബിസിനസ് സ്ഥാപനങ്ങളിൽ ഉയർച്ച ഉണ്ടാവുകയില്ലെന്നും വാസ്തു പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :