പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ 21കാരന് വധശിക്ഷ

ഇന്‍ഡോര്‍, ശനി, 12 മെയ് 2018 (18:23 IST)

 rape case , police , rape , baby raped , ബലാത്സംഗം , പീഡനം , വധശിക്ഷ , മധ്യപ്രദേശ് , ക്യാമറ , പെണ്‍കുട്ടി

പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തിലാണ് 21കാരനായ സുനില്‍ ഭീലിന് അതിവേഗ കോടതി ശിക്ഷ വിധിച്ചത്.

ഏപ്രില്‍ 20ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന സംഭവത്തിന് 23 ദിവസത്തിനുള്ളിലാണ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്. കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ട് പോയി ലൈംഗികമായി ഉപദ്രവിച്ച് കൊല്ലുകയായിരുന്നു പ്രതി.

ബലൂണ്‍ വില്‍പ്പനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ പുലര്‍ച്ചെ നാലുമണിയോടെ തട്ടിയെടുത്ത സുനില്‍ സമീപത്തുള്ള കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിച്ചു. ഉറക്കെ കരഞ്ഞതോടെ കുട്ടിയെ ഇയാള്‍ നിലത്തടിച്ചു കൊന്നു.

തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം അടുത്തുള്ള രാജ് വാഡയിലെ ഒരു വ്യവസായ സ്ഥാപനത്തിന് സമീപം ഉപേക്ഷിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒരു വ്യാപാരസ്ഥാപനത്തിന്റെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞതോടെയാണ് പ്രതി സുനില്‍ ആണെന്ന് പൊലീസിന് വ്യക്തമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തീയേറ്ററിൽ സ്‌ത്രീയുടെ സഹായത്തോടെ പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്‌റ്റില്‍; പിടിയിലായത് തൃത്താല സ്വദേശി

മലപ്പുറം ചങ്ങരംകുളത്ത് തീയേറ്ററിൽ സിനിമ കാണാനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ...

news

തമിഴ് സ്വദേശികളിൽ നിന്ന് സംവിധായകൻ അജി ജോണിനും ഭാര്യയ്‌ക്കും നേരെ ഭീഷണി

തന്റെ കുടുംബത്തിന് നേരെ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ അജി ജോണിന്റെ ...

news

ഭാവന മലയാളികൾക്ക് അപമാനം, താരത്തിന് നേരെ അസഭ്യവർഷം - അന്തം‌വിട്ട് താരം

ചിലപ്പോഴൊക്കെ പേരുകൾ നമുക്ക് വിനയാകാറുണ്ട്. ഒരേ മേഖലയിലുള്ളവരാണെങ്കിൽ പറയുകയും വേണ്ട. ...

news

ശ്രീദേവിയുടെ പേരിൽ 240 കോടിയുടെ ഇൻഷൂറൻസ്, ലഭിക്കണമെങ്കിൽ മരണം യു എ ഇയിൽ തന്നെ ആകണം!

ഒരുകാലത്ത് ബൊളിവുഡിനെ അടക്കി വാണിരുന്ന നടിയായിരുന്നു ശ്രീദേവി. അപ്രതീക്ഷതമായിട്ടായിരുന്നു ...

Widgets Magazine