മകൻ വീടിന് തീയിട്ടു; മാതാപിതാക്കൾ വെന്ത് മരിച്ചു

മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി

അപർണ| Last Modified ശനി, 12 മെയ് 2018 (12:35 IST)
ലഹരി മരുന്നിന് അടിമയായ മകൻ വീടിന് തീയിട്ടതോടെ മാതാപിതാക്കൾ വെന്തുമരിച്ചു. പശ്ചിമ ഡൽഹിയിൽ വെള്ളിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. സംഭവത്തിൽ മാതാപിതാക്കളായ ദമ്പതികൾ പൊള്ളലേറ്റ് മരിക്കുകയും വീട്ടിലെ വാടകക്കാരന് കാര്യമായ പൊള്ളലേൽക്കാതെ രക്ഷപെടുകയും ചെയ്തു.

ഛേദി ലാൽ(70), ഭാര്യ ലക്ഷ്മി (63) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വാടകക്കാരനായ സന്തോഷ് ആണ് സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകനാണ് വീടിന് തീയിട്ടതെന്ന് സന്തോഷ് പൊലീസിനോട് പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. മാതാപിതാക്കളെ പൂട്ടിയിട്ട ശേഷം വീടിന് തീകൊളുത്തുകയായിരുന്നു മകനെന്ന് സന്തോഷ് പറഞ്ഞു. തീ അണയ്ക്കാൻ അയാളുടെ സഹായം ആവശ്യപ്പെട്ടെങ്കിലും അയാൾ തിരിഞ്ഞോടുകയായിരുന്നുവെന്ന് സന്തോഷ് പൊലീസിന് മൊഴി നൽകി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :