ശ്രീദേവിയുടെ പേരിൽ 240 കോടിയുടെ ഇൻഷൂറൻസ്, ലഭിക്കണമെങ്കിൽ മരണം യു എ ഇയിൽ തന്നെ ആകണം!

ദുരൂഹമരണം സ്വാഭാവിക മരണമായി, കൊലപാതക സാധ്യതയുണ്ടെന്ന ഹർജി തള്ളി

അപർണ| Last Modified ശനി, 12 മെയ് 2018 (12:59 IST)
ഒരുകാലത്ത് ബൊളിവുഡിനെ അടക്കി വാണിരുന്ന നടിയായിരുന്നു ശ്രീദേവി. അപ്രതീക്ഷതമായിട്ടായിരുന്നു അവരുടെ വിടവാങ്ങൽ. ശ്രീദേവിയുടേത് ദുരൂഹ മരണമല്ലെന്നും സ്വാഭാവിക മരണമാണെന്നും പൊലീസ് വിധിയെഴുതി. എന്നാൽ, കൊലപാതകമാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

ശ്രീദേവിക്ക്​ഒമാനില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ്​പോളിസിയുണ്ടെന്നും യുഎഇയില്‍ വെച്ച്‌ മരിച്ചാല്‍ മാത്രമാണ് ആ തുക ലഭിക്കുകയെന്നും ആരോപിച്ച്‌ നിര്‍മാതാവായ സുനില്‍ സിങ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

എന്നാൽ, ഇക്കാര്യം നേരത്തെ പരിശോധിച്ചാണെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തളളി. പക്ഷേ, ഇൻഷുറൻസ് തുകയുടെ വിശദ വിവരം പുറത്ത് വന്നതോടെ ഇതിൽ വല്ല വസ്തുതയും ഉണ്ടോയെന്ന് സോഷ്യൽ മീഡിയകളിൽ പാപ്പരാസികൾ ചികഞ്ഞ് തുടങ്ങിയിട്ടുണ്ട്.
ഫെബ്രുവരി 24നാണ് ദുബൈ ഹോട്ടലിലെ ബാത്ത്​ ടബ്ബില്‍ വീണ് ശ്രീദേവി മുങ്ങിമരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :