തീയേറ്ററിൽ സ്‌ത്രീയുടെ സഹായത്തോടെ പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്‌റ്റില്‍; പിടിയിലായത് തൃത്താല സ്വദേശി

തീയേറ്ററിൽ സ്‌ത്രീയുടെ സഹായത്തോടെ പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്‌റ്റില്‍; പിടിയിലായത് തൃത്താല സ്വദേശി

sexual , sexual harassment , child in theater , child , theater , police , തീയേറ്റര്‍ , പീഡനം , മൊയ്‌തീന്‍ കുട്ടി , പെണ്‍കുട്ടി
മലപ്പുറം| jibin| Last Modified ശനി, 12 മെയ് 2018 (17:05 IST)
മലപ്പുറം ചങ്ങരംകുളത്ത് തീയേറ്ററിൽ സിനിമ കാണാനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാള്‍ അറസ്‌റ്റില്‍. പാലക്കാട് തൃത്താല സ്വദേശിയായ മൊയ്തീൻകുട്ടിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ‘

തീയേറ്ററിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഏപ്രിൽ 18നായിരുന്നു സംഭവം. കെഎല്‍ജി 240 എന്ന് നമ്പറുള്ള ബെന്‍സ് കാറിലാണ് പ്രതി തിയേറ്ററിലെത്തിയത്. സ്ത്രീയും കുട്ടിയും തീയേറ്ററിൽ എത്തിയ ശേഷമാണ് ഇയാള്‍ വന്നത്. സിനിമയ്‌ക്ക് മുമ്പായി മൂന്നു പേരും തിയേറ്ററിനുള്ളില്‍ പ്രവേശിക്കുകയും ചെയ്‌തു.

കുട്ടിയുടെയും സ്‌ത്രീയുടെയും നടുവിലായി ഇരുന്ന പ്രതി സ്ത്രീയുടെയും കുട്ടിയുടെയും സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിക്കുകയും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കാണുന്നുണ്ടെങ്കിലും സ്‌ത്രീ പ്രതികരിക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.

ഏപ്രിൽ 26ന് ദൃശ്യങ്ങൾ സഹിതം തീയേറ്റർ ഉടമ ചൈൽഡ് ലൈൻ പ്രവർത്തകരെ സമീപിക്കുകയായിരുന്നു. അവർ പൊലീസിനെ സമീപിച്ചെങ്കിലും ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് സംഭവം വിവാദമായതോടെ തിടുക്കത്തിൽ കേസെടുക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :