ജെസ്നയെ കണ്ടെത്തുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം

ശനി, 12 മെയ് 2018 (08:41 IST)

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി മരിയ ജയംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ജെസ്‌നയെ കണ്ടെത്തുന്നതിന് സഹായകരമായ വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 
 
തിരുവല്ല ഡിവൈഎസ്പിയെ ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ അറിയിക്കാനാണ് നിര്‍ദേശം. ഇതിനുള്ള ഫോണ്‍ നമ്പര്‍ 9497990035. ജെസ്നയെ ബംഗളൂരുവിൽ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ബംഗളൂരുവിലും മൈസൂരുവിലും തിരച്ചിൽ നടത്തിയ പൊലീസിന് പക്ഷേ കാര്യമായ വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. 
 
ബംഗളൂരു മടിവാളയിലെ ആശ്വാസഭവനിലും നിംഹാന്‍സിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ജെസ്നയെ അവിടെയാർക്കും പരിചയമില്ലെന്നാണ് റിപ്പോർട്ട്. അതോടൊപ്പം, സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും പൊലീസിന് വിവരം ലഭിച്ചിരുന്നില്ല.
 
കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2018; കന്നഡ രാഷ്ട്രീയത്തിന് ഇന്ന് ക്ലൈമാക്സ്, വോട്ടെടുപ്പ് തുടങ്ങി- കോൺഗ്രസ് ആത്മവിശ്വാസത്തിൽ

രാജ്യം ഉറ്റ് നോക്കുന്ന കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി. 224 ല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് ...

news

ദിലീപിനെതിരെ മാനനഷ്‌ടക്കേസുമാ‍യി ലിബർട്ടി ബഷീര്‍ രംഗത്ത്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ...

news

വരാപ്പുഴ കസ്‌റ്റഡി മരണം: എവി ജോര്‍ജിന് സസ്‌പെന്‍ഷന്‍ - വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മുൻ ആലുവ റൂറൽ എസ്പി എവി ജോർജിന് സസ്‌പെന്‍ഷന്‍. ...

Widgets Magazine