ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് സി പി എം ആവശ്യപ്പെട്ടിട്ടെന്ന് അമ്മ, പിന്നിൽ ആർഎസ്എസ് എന്ന് പ്രിയ ഭരതൻ

ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നിൽ സി പി എം?

അപർണ| Last Modified ശനി, 12 മെയ് 2018 (11:30 IST)
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ പൊലീസ് കുടുക്കിയതാണെന്നും പിന്നിൽ സി പി എം പ്രാദേശിക നേതാക്കൽ ആണെന്നും ആരോപിച്ച് ശ്രീജിത്തിന്റെ അമ്മ രംഗത്ത്. പാർട്ടിയുടെ പ്രാദേശിക നേതാവായ പ്രിയ വാസുദേവന്റെ വീട്ടിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും ഇവർ പറയുന്നു.

പാർട്ടിയുടെ അജണ്ട അനുസരിച്ചാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം സി പി എം ചർച്ച നടത്തിയെന്നും അതിന്റെ ഭാഗമായിട്ടാണ് ശ്രീജിത്ത് അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുത്തതെന്നും ഇവർ ആരോപിക്കുന്നു.


അതേസമയം, ശ്രീജിത്തിന്റെ അമ്മയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പ്രിയ ഭരതന്‍ രംഗത്ത് വന്നു. ആരോപണങ്ങൾ സത്യമല്ലെന്നും ആര്‍എസ്എസുകാരാണ് ശ്രീജിത്തിന്റെ അമ്മയേക്കൊണ്ട് ഇങ്ങനെയെല്ലാം പറയിപ്പിക്കുന്നതെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
വാസുദേവന്‍ മരിച്ച ദിവസം തന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ഏരിയ കമ്മിറ്റി അംഗം ഡെന്നി, ലോക്കല്‍ സെക്രട്ടറി വേണു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. എന്നാല്‍, അത് പ്രതിഷേധ പരിപാടികളെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനാണെന്നും പ്രിയ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :